Friday, December 27, 2024

HomeMain Storyദിലീപിന് തിരിച്ചടി; വധഗൂഢാലോചന കേസ് തുടരാമെന്ന് ഹൈക്കോടതി

ദിലീപിന് തിരിച്ചടി; വധഗൂഢാലോചന കേസ് തുടരാമെന്ന് ഹൈക്കോടതി

spot_img
spot_img

നടിയെ ആക്രമിച്ച കേസിലെ വധഗൂഢാലോചന കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. ക്രൈബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് റദ്ദാക്കിയില്ലെങ്കില്‍ സിബിഐയ്ക്ക് വിടണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി പരിഗണിച്ചില്ല.

കേസില്‍ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നത്. അതിനാല്‍ അന്വേഷണം തുടരാന്‍ അനുവദിക്കരുത്. തുടരന്വേഷണം ആരംഭിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ട്. തെളിവുകള്‍ കോടതി അഗീകരിച്ചു. പ്രതീക്ഷിച്ച വിധിയാണിതെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം അവസാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം കൂടുതല്‍ സമയം വേണമെന്ന് കോടതിയെ അറിയിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments