ന്യൂയോര്‍ക്ക്: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് കോവിഡ് സ്ഥിരീകരിച്ചു. റാപ്പിഡ് പരിശോധനയിലും, പിസിആര്‍ പരിശോധനയിലും കമല ഹാരിസിന് കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
കമലയ്ക്ക് രോഗലക്ഷണങ്ങളില്ല. പ്രസിഡന്റ് ജോ ബൈഡനുമായി കമല അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രസിഡന്റ് ജോ ബൈഡനുമായോ, പ്രഥമ വനിത ജില് ബൈഡനുമായും കമല ഹാരിസിന് അടുത്ത സമ്ബര്‍ക്കം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വൈറ്റ് ഹൗസില്‍ നിന്ന് മാറി മറ്റൊരിടത്തേക്ക് ഇവരെ മാറ്റിയിട്ടുണ്ട്. അവിടെയിരുന്ന് ജോലികള്‍ തുടരുമെന്നും, രോഗം ഭേദമായതിന് ശേഷം വൈറ്റ് ഹൗസിലേക്ക് തിരികെ എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
57കാരിയായ കമല ഹാരിസ് കൊറോണയുടെ ആദ്യ രണ്ട് ഡോസ് വാക്സിനും, അതിന് ശേഷമുള്ള ബൂസ്റ്റര്‍ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.