Thursday, December 26, 2024

HomeMain Storyകൊവിഡ് പടരുന്നത് വായുവിലൂടെ, തെളിവ് നിരത്തി ഇന്ത്യന്‍ ശാസ്ത്രസംഘം

കൊവിഡ് പടരുന്നത് വായുവിലൂടെ, തെളിവ് നിരത്തി ഇന്ത്യന്‍ ശാസ്ത്രസംഘം

spot_img
spot_img

ഡല്‍ഹി : കൊവിഡിന് കാരണമാകുന്ന വൈറസുകള്‍ പടരുന്നത് വായുവിലൂടെയാണെന്ന് കണ്ടെത്തല്‍. വായുവില്‍ കാണപ്പെടുന്ന വൈറസ് കണികകള്‍ അണുബാധ പരത്തുമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘമാണ് തെളിയിച്ചത്.

എന്നാല്‍ രോഗം പടരുന്നതിന് സാഹചര്യമൊരുക്കുന്ന വൈറസ് ലോഡിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വായുവിലൂടെ രോഗം പടരാം എന്ന് മാത്രമാണ് പഠനത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

മാസ്‌ക് ധരിക്കുന്നതിലൂടെ കൊവിഡിനെ പൂര്‍ണമായും പ്രതിരോധിക്കാനാവും എന്നും ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എപ്പിഡെമിയോളജിസ്റ്റുകള്‍ കണ്ടെത്തി.രോഗികളില്‍ നിന്നും പുറത്ത് വരുന്ന വൈറസ് പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചാണ് മറ്റുള്ളവരിലേക്ക് പടരുന്നതെന്നായിരുന്നു ആദ്യം കണക്കാക്കിയിരുന്നത്.

കൊവിഡ് ആദ്യ തരംഗത്തില്‍ വ്യാപനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനും ആയിരുന്നില്ല. സാമൂഹ്യ അകലം, കൈകഴുകല്‍, സാനിറ്റൈസര്‍, മാസ്‌ക് ഉപയോഗം തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളാണ് ആദ്യം മുതല്‍ക്കേ ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ച പ്രതിരോധ മാര്‍ഗങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments