Thursday, December 26, 2024

HomeWorldപുടിന്റെ 'കാമുകി'യെ വിലക്കാൻ യൂറോപ്യന്‍ യൂണിയന്‍

പുടിന്റെ ‘കാമുകി’യെ വിലക്കാൻ യൂറോപ്യന്‍ യൂണിയന്‍

spot_img
spot_img

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ കാമുകിയെന്ന് പറയപ്പെടുന്ന അലീന കബീവയെ വിലക്കാന്‍ യൂറോപ്യന്‍ യൂണിയന്‍. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വിലക്കാന്‍ തയ്യാറാക്കിയ റഷ്യന്‍ നേതാക്കളുടെ പട്ടികയിലാണ് അലീന കബീവയെ ഉള്‍പ്പെടുത്തിയത്. പട്ടികയില്‍ വൈകി കൂട്ടിച്ചേര്‍ക്കപ്പെട്ട വ്യക്തി കൂടിയാണ് കബേവ.

റഷ്യന്‍ എണ്ണ ഇറക്കുമതി നിരോധനം ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ബുധനാഴ്ച യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗരാജ്യങ്ങള്‍ക്ക് അംഗീകാരത്തിനായി സമര്‍പ്പിച്ചു. അംഗരാജ്യങ്ങള്‍ ഇത് അംഗീകരിച്ചാല്‍ കബീവക്ക് യൂറോപ്പിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും വിദേശ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്യും.

റഷ്യന്‍ നാഷണല്‍ മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടേഴ്‌സ് ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണാണ് കബീവ. പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി അടുത്ത ബന്ധമുള്ള ഇവര്‍ പുടിന്റെ കാമുകിയാണെന്ന അഭ്യൂഹങ്ങള്‍ 2008 ലാണ് ആദ്യമായി വരുന്നത്. എന്നാല്‍ ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു.

38 കാരിയായ കബീവ ഒളിമ്ബിക്‌സില്‍ പങ്കെടുത്ത് സ്വര്‍ണമെഡല്‍ നേടിയ ജിംനാസ്റ്റിക്‌സ് താരം കൂടിയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments