Thursday, December 26, 2024

HomeNewsKeralaതൃക്കാക്കര തെരഞ്ഞെടുപ്പ്: കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തിവെച്ച്‌ സര്‍ക്കാര്‍

തൃക്കാക്കര തെരഞ്ഞെടുപ്പ്: കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തിവെച്ച്‌ സര്‍ക്കാര്‍

spot_img
spot_img

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സില്‍വര്‍ ലൈന്‍ പാതയ്ക്കായി സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തി.

സ്വകാര്യ ഭൂമിയിലെ സര്‍വേ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ഒരിടത്തും നടത്തിയിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ച ശേഷം കല്ലിടല്‍ പുനരാരംഭിച്ചാല്‍ മതിയെന്നാണ് കെ-റെയില്‍ നിലപാട്.

ജനകീയ പ്രതിഷേധം ശക്തമായപ്പോഴും വാശിയോടെയായിരുന്നു സര്‍വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. തിരുവനന്തപുരത്ത് കെ-റെയില്‍ സംവാദം സംഘടിപ്പിച്ച ദിവസം പോലും കണ്ണൂരില്‍ സര്‍വേയും പോലീസ് നടപടികളും അരങ്ങേറി. എന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ കടുംപിടുത്തം ഉപേക്ഷിച്ച മട്ടാണ്. ജനങ്ങളുടെ പ്രതിഷേധം തല്‍ക്കാലം കൂടുതല്‍ ക്ഷണിച്ചു വരുത്തേണ്ടതില്ലെന്ന നിലപാടിലേക്കാണ് മാറ്റം.

ഇടുന്ന കല്ലുകളെല്ലാം പിഴുതെറിയപ്പെടുന്നതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടല്‍ വേണമെന്നാണ് കെ-റെയിലിന്‍റെയും ആവശ്യം. അതുവരെ കാത്തിരിക്കാനാണ് സര്‍വേ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന അനൗദ്യോഗിക നിര്‍ദേശം.

ജനകീയ പ്രതിഷേധത്തിന് നേരെ ഈ ഘട്ടത്തില്‍ പോലീസ് നടപടികള്‍ ഉണ്ടാകുന്നത് ഗുണകരമല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ജനങ്ങളെ എങ്ങനെ അനുനയിപ്പിക്കാമെന്ന ആലോചനകളും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments