മുന്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് കാലം വോണ്‍ മോഗര്‍ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍.
വീഴുന്ന സമയത്ത് മോഗര്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്ന് കൂട്ടുകാരനും ബോഡി ബില്‍ഡറും യൂട്യൂബറുമായ നിക്ക് ട്രിഗില്ലി പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ഇപ്പോഴും കോമയിലാണ്.
2018-ല്‍ പുറത്തിറങ്ങിയ ‘ബിഗ്ഗര്‍’ എന്ന ചിത്രത്തിലെ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് വോണ്‍ മോഗര്‍ അറിയപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഓസ്‌ട്രേലിയന്‍ താരമാണ് മോഗര്‍.