Thursday, December 26, 2024

HomeAmericaകാമുകിയെ കൊലപ്പെടുത്തി കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് കാമുകനും മരിച്ചു

കാമുകിയെ കൊലപ്പെടുത്തി കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് കാമുകനും മരിച്ചു

spot_img
spot_img

വാഷിംഗ്ടണ്‍: കാമുകിയെ കൊലപ്പെടുത്തി കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നതിനിടെ, കാമുകന്‍ ഹൃദയാഘാതം വന്ന് മരണത്തിന് കീഴടങ്ങി.

യു.എസിലെ സൗത്ത് കരോലിനയിലാണ് സംഭവം. ജോസഫ് മക്കിനോണ്‍ എന്ന 60 കാരനാണ് മരണത്തിന് കീഴടങ്ങിയത്.

കാമുകിയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം വീടിന്റെ മുറ്റത്ത് കുഴിച്ചിടുന്നതിനിടെയാണ് ഇയാള്‍ക്ക് ഹൃദയാഘാതം ഉണ്ടായത്. 65 കാരിയായ കാമുകി പെട്രീഷ്യ ഡെന്റിനെയാണ്, ഇയാള്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്.

മുറ്റത്ത് അനക്കമില്ലാതെ ഒരാള്‍ കിടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, പോലീസ് എത്തിയപ്പോഴാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന്, അന്വേഷണത്തില്‍ സമീപത്ത് നിന്നും മറ്റൊരു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധനയിലാണ്,
ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന പെട്രീഷ്യ ഡെന്റാണെന്ന് കണ്ടെത്തിയത്.

പങ്കാളിയായ ഡെന്റ് തന്നെ ചതിച്ചുവെന്ന് സംശയിച്ച്‌ ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച്‌ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments