അബുദബി: ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇ പ്രസിഡന്റായി നിയമിച്ചു. ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികള്‍ കൂടിച്ചേര്‍ന്ന സുപ്രീം കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അർധ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് അറുപത്തിയൊന്നുകാരനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പിന്‍ഗാമിയായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പ്രസിഡന്റ് പദത്തിലെത്തുന്നത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഖലീഫ ബിന്‍ സായിദ് വെള്ളിയാഴ്ചയാണ് അന്തരിച്ചത്.