Thursday, December 26, 2024

HomeWorldതന്നെ കൊല്ലാന്‍ പാകിസ്താനിലും വിദേശത്തുമായി ഗൂഢാലോചന നടക്കുന്നു: ഇംറാന്‍ ഖാന്‍

തന്നെ കൊല്ലാന്‍ പാകിസ്താനിലും വിദേശത്തുമായി ഗൂഢാലോചന നടക്കുന്നു: ഇംറാന്‍ ഖാന്‍

spot_img
spot_img

ഇസ്ലാമാബാദ്: തന്നെ കൊല്ലാനുള്ള ഗൂഢാലോചന പാകിസ്താനിലും വിദേശത്തുമായി നടക്കുന്നുണ്ടെന്ന ആരോപണവുമായി പാക് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍.

പാകിസ്താനില്‍ ശനിയാഴ്ച നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ആരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് തനിക്ക് അറിയാം. ഇതിന്‍റെ എല്ലാ വിവരങ്ങളുമടങ്ങിയ വിഡിയോ താന്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച്‌ വച്ചിട്ടുണ്ട്. ഇതില്‍ ആരൊക്കെയാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍ എന്‍റെ ആളുകള്‍ ഈ വിഡിയോ പരസ്യപ്പെടുത്തും- ഇംറാന്‍ ഖാന്‍ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുന്നതിന് മുമ്ബും സമാന രീതിയില്‍ തനിക്ക് വധഭീഷണിയുള്ളതായി ഇംറാന്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം സഭയില്‍ നടന്ന അവിശ്വാസ പ്രമേയത്തിലൂടെയാാണ് ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments