Sunday, December 22, 2024

HomeNewsKeralaമോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാവീണു: പി.ടി. തോമസ്

മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാവീണു: പി.ടി. തോമസ്

spot_img
spot_img

കൊച്ചി: മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാവീണു എന്ന് പറഞ്ഞതുപോലെയാണ് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍നിന്ന് കിറ്റെക്‌സ് കമ്പനി പിന്മാറിയതെന്ന് പി ടി തോമസ് എം എല്‍ എ. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെങ്കില്‍ പത്തല്ല ആയിരം അന്വേഷണങ്ങള്‍ വന്നാലും പേടിക്കാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കഴിയൂ. നിയമവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ ആ കമ്പനിയില്‍ നടക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ചൂണ്ടികാണിക്കാന്‍ താന്‍ ഇപ്പോഴും തയാറാണെന്നും പി ടി തോമസ് എം എല്‍ എ പ്രതികരിച്ചു.

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെങ്കില്‍ പത്തല്ല ആയിരം അന്വേഷണങ്ങള്‍ വന്നാലും പേടിക്കാനില്ല. തന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതിന് രേഖകളുണ്ടെന്നും പി.ടി. തോമസ് പറഞ്ഞു.

കടമ്പ്രയാര്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരേ കിഴക്കമ്പലം പഞ്ചായത്ത് നോട്ടീസ് കൊടുത്തപ്പോള്‍ ആ പ!ഞ്ചായത്ത് പിടിച്ചെടുക്കുകയാണ് ചെയ്തത്. അങ്ങനെയെങ്കില്‍ കിറ്റെക്‌സ് എം ഡി സാബു ജേക്കബ് സംസ്ഥാനഭരണം പിടിച്ചെടുത്തായിരിക്കും അതിനെ പ്രതിരോധിക്കാന്‍ പോകുന്നത്.

2020 ജനുവരിയിലാണ് സര്‍ക്കാരിനോട് ചേര്‍ന്ന് പ്രോജക്ട് തുടങ്ങാന്‍ തീരുമാനിച്ചത്. ഒന്നരവര്‍ഷമായിട്ടും പ്രോജക്ട് തുടങ്ങിയില്ലെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകും. സര്‍ക്കാര്‍ പതിനൊന്നോളം പരിശോധനകള്‍ നടത്തിയെങ്കില്‍ അത് പിണറായി വിജയനോടാണ് ചോദിക്കേണ്ടത്.

പിണറായി അറിഞ്ഞിട്ട് നടക്കുന്ന പരിശോധന ആയിരിക്കും. എന്തെങ്കിലും കുഴപ്പമുണ്ടായിട്ടായിരിക്കും പരിശോധിച്ചിട്ടുണ്ടാകുക. എന്താണ് പരിശോധിച്ചതെന്ന് പിണറായിയാണ് പറയേണ്ടത്. പിണറായി വിജയന്റെ ബി ടീം അല്ലേ കിറ്റെക്‌സ് എന്നും പി.ടി. തോമസ് ചോ?ദിച്ചു.

സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്നാണ് കിറ്റെക്‌സ് കമ്പനി അറിയിച്ചത്. ഒരു അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാമെന്നായിരുന്നു ധാരണ.

എന്നാല്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കമ്പനിയില്‍ നിരന്തരം പരിശോധനകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് പദ്ധതിയില്‍നിന്ന് പിന്മാറാന്‍ കമ്പനി തീരുമാനിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments