നടിയെ ആക്രമിച്ച കേസില്‍ വീണ്ടും അറസ്റ്റ്. നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്താണ് അറസ്റ്റിലായത്. തെളിവ് നശിപ്പിച്ചതിനിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു.
നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.