മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ പുതിയ പ്രധാനമന്ത്രിക്കായുള്ള വോട്ടിംഗ് ഇന്ന്. 2019ന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ ഭരണതുടര്‍ച്ചയ്‌ക്കായി മത്സരിക്കുമ്ബോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ലേബര്‍ പാര്‍ട്ടി നേതാവ് ആന്റണി അല്‍ബനീസാണ്.
സാമ്ബത്തിക ജനകീയ വിഷയങ്ങളുന്നയിച്ചാണ് ഇത്തവണത്തെ പ്രചാരണം നടന്നിരിക്കുന്നത്. നിത്യജീവിതത്തിലെ വന്‍ വിലക്കയറ്റവും കാലാവസ്ഥാ വ്യതിയാനവും പ്രധാന പ്രശ്‌നങ്ങളാണ്. പ്രകൃതി ക്ഷോഭങ്ങളും ദുരിതങ്ങളും പുനരധിവാസവും ജനങ്ങളുടെ മുന്നിലെ അടിയന്തിര പ്രശ്‌നങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു.
അഭിപ്രായവോട്ടെടുപ്പില്‍ ആന്റണി അല്‍ബനീസിനാണ് മുന്‍തൂക്കം . പസഫിക് മേഖലയിലെ പ്രതിരോധ വാണിജ്യ വിഷയത്തിലും ചൈനയുടെ സമ്മര്‍ദ്ദത്തിനേയും അതിജീവിക്കാന്‍ സ്‌കോട് മോറിസണ്‍ തുടരണമെന്നാണ് ഭരണപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.
2007ന് ശേഷം നാലു വര്‍ഷം ഭരണകാലയളവ് പൂര്‍ത്തിയാക്കിയ നേതാവ് എന്ന നിലയില്‍ സ്‌കോട് മോറിസണിനാണ് മുന്‍തൂക്കമുള്ളതെന്ന് ഭരണകക്ഷി പറയുന്നു.