വത്തിക്കാന്‍ സിറ്റി: 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട ടെക്സസ് സ്കൂള്‍ വെടിവെപ്പിനെ അപലപിച്ച് പോപ് ഫ്രാന്‍സിസ്.
ടെക്സസിലുണ്ടായ കൂട്ടക്കൊല ഹൃദയഭേദകമാണെന്നും മരിച്ചവര്‍ക്കും അവരുടെ കുടുംബത്തുനുമായി പ്രാര്‍ഥിക്കുന്നുവെന്നും സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പോപ് പ്രതികരിച്ചു.
ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഒന്നിച്ച് നില്‍ക്കണമെന്നും പോപ് അഭ്യര്‍ഥിച്ചു. ടെക്സസിലെ ഉവാല്‍ഡെയില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യു.എസ് പൗരനായ 18കാരന് സാല്‍വദോര്‍ റമോസാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞു.
സംഭവത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന് രൂക്ഷമായി വിമര്‍ശിച്ചു.