തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി അനില്‍കാന്ത് നിയമിതനാകുന്നത്. തുടര്‍ന്ന് റെക്കോര്‍ഡ് വേഗത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ അപരനെ ഇത്തവണ ട്രോളന്‍മാര്‍ കണ്ടെത്തിയത്.
അനില്‍ കാന്ത് ഡി.ജിപ.ിയായി ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ചെമ്പില്‍ അശോകനെ അപരനായി ട്രോളന്മാര്‍ ഏറ്റെടുത്തത്. കാക്കി കുപ്പായമിട്ട നടന്‍ ചെമ്പില്‍ അശോകന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പിയായി ചുമതലയേറ്റപ്പോള്‍ കളത്തില്‍ നിറഞ്ഞത് നടന്‍ പാഷാണം ഷാജി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ താരം നടന്‍ ചെമ്പില്‍ അശോകനാണ്. കാക്കിയിട്ടാല്‍ ശരിക്കും ഡി.ജി.പിയാണെന്നാണ് അശോകനെക്കുറിച്ച് സോഷ്യല്‍മീഡിയ പറയുന്നത്.
കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ‘പാഷാണം ഷാജി മാറി പുതിയ ഡിജിപിയായി ചെമ്പില്‍ അശോകന്‍ ചുമതലയേറ്റു’ എന്ന അടിക്കുറിപ്പോടെയുള്ള നിരവധി ട്രോള്‍ വിഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലാവുന്നത്.
എന്തായാലും തന്റെ മുഖച്ഛായയുള്ള പുതിയ പൊലീസ് മേധാവിയെ കാണാനായി കാത്തിരിക്കുകയാണ് അദ്ദേഹം. ഡിജിപിക്കൊപ്പം ട്രോളുകളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തേഷമുണ്ടെന്ന് ചെമ്പില്‍ അശോകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ട്രോളുകളുടെ തലവന്‍ അശോകനായിരിക്കുകയാണ്. ഇതൊക്കെയൊരു ഭാഗ്യമെന്ന് കരുതി ആസ്വദിക്കുകയാണ് താരം.