ഫീനിക്‌സ് : അരിസോണയിലെ ( ഫീനിക്‌സ് മെട്രോ സിറ്റിയിലെ ) ആദ്യത്തെ ഇന്ത്യന്‍ ചര്‍ച്ചായ ഇന്‍റര്‍നാഷണല്‍ അസംബ്ലി ഓഫ് ഗോഡ് അരിസോണ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമായ ടുസോണില്‍ ആരംഭിച്ച ചര്‍ച്ച് യൂണിവേഴ്‌സിറ്റി ഓഫ് അരിസോണ ക്യാമ്പസ്സിനും ബാനര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിനും തൊട്ടടുത്തുള്ള ഔര്‍ സേവ്യര്‍ ലൂഥറന്‍ പള്ളി ( 1200 N Campbell Ave Tucson, AZ 85719 ) ക്യാമ്പസ്സിലേ പുതിയ ആരാധനാ സ്ഥലത്തേക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചു .പുതിയ ആരാധനക്ക് സീനിയര്‍ പാസ്റ്റര്‍ ഡോ : റോയി ചെറിയാന്‍ പ്രാര്‍ഥിച്ചു തുടക്കം കുറിച്ചു.
പാസ്റ്റര്‍ ഡോ : റോയി ചെറിയാനും മറ്റ് അസ്സോസിയേറ്റ് പാസ്‌റ്റേഴ്‌സും എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് 2 .30 മുതല്‍ ടുസോണിലെ ആരാധനക്ക് നേതൃത്വം നല്‍കും.
ഇപ്പോള്‍ ചാന്‍ഡിലെര്‍ ഉള്ള ചര്‍ച്ചില്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10ന് മലയാളം ആരാധനയും 11.30നു ഇംഗ്ലീഷ് ആരാധനയും നടന്നു വരുന്നു. നോര്‍ത്ത് ഫീനിക്‌സില്‍ ഉള്ള വിശ്വാസികള്‍ക്ക് വേണ്ടി എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 6ന് ആരാധന നടന്നു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് (480) 390 1217 / 480 -246 -0485 / 224 201 -0334
Visit: www.indiachurchaz.org
റിപ്പോര്‍ട്ട്: റോയി മണ്ണൂര്‍