Saturday, July 27, 2024

HomeAmericaകെ.എച്ച് എന്‍എ ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷന്‍ 2021 ഡിസംബര്‍ 30ന് അരിസോണയില്‍

കെ.എച്ച് എന്‍എ ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷന്‍ 2021 ഡിസംബര്‍ 30ന് അരിസോണയില്‍

spot_img
spot_img

അരിസോണ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2021 ഡിസംബര്‍ 30ന് അരിസോണയില്‍ നടക്കും. 2001ല്‍ ശ്രീ സത്യാനന്ദ സരസ്വതി സ്വാമിജിയുടെ അനുഗ്രഹത്തിലും നേതൃത്വത്തിലും ആരംഭിച്ച ഈ കൂട്ടായ്മ സാമൂഹിക പ്രതിബദ്ധത നിര്‍വ്വഹിക്കുന്നതില്‍ എന്നും വളരെ മുന്നിലാണ്.

കേരളത്തിന്റെ സംസ്കാരവും പൈതൃകവും കൈവിടാതെ സാമൂഹിക നന്മയും സേവനവും ലക്ഷ്യമാക്കിയാണ് കെ. എച്ച്. എന്‍. എ പ്രവര്‍ത്തിക്കുന്നത്. സാര്‍വ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കെഎച്ച്എന്‍എ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സാമ്പത്തിക സഹായവും സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നു.

കോവിഡ് മഹാമാരിയില്‍ ഭാരതത്തിന് കൈത്താങ്ങാകാന്‍ ധനസമാഹരണത്തിനായി ഴീളൗിറ, സവിമ സൂപ്പര്‍ ഡാന്‍സര്‍ എന്നിവ നടത്തിവരുന്നു.

എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും നടത്തിവരുന്ന ആഗോള ഹിന്ദു സംഗമം, ഇക്കുറി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2021 ജൂലൈയില്‍ നിന്നും ഡിസംബര്‍ 30 ലേക്ക് നീട്ടിവെച്ചു.

എല്ലാ കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും ഡിസംബര്‍ 30ന് കെ എച്ച് എന്‍ എ യുടെ ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷണ്‍ അരിസോണയില്‍ നടക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഭാരതീയ നൃത്തങ്ങളില്‍ മുഖ്യ സ്ഥാനം അലങ്കരിക്കുന്ന ഭരതനാട്യവും അരിസോണ കണ്‍വെന്‍ഷന്റെ മുഖ്യ ആകര്‍ഷണമാണ്. മെഗാഭരതനാട്യത്തിലൂടെ ഭാരതത്തിന്റെ കലയും സംസ്കാരവും ഓരോ പ്രവാസി മലയാളിയുടെയും ഹൃദയങ്ങളില്‍ മലയാണ്മയുടെ മധുര സ്മരണകളുണര്‍ത്തും.

ഇന്ത്യയിലെ മറ്റെല്ലാ ശാസ്ത്രീയ നൃത്തരൂപങ്ങളുടെയും മാതാവായി വിശേഷിക്കപ്പെടുന്ന ഭരതനാട്യം ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നൃത്തരൂപമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അലാരിപ്പ്, ജതിസ്വരം,ശബ്ദം, വര്‍ണം, പദം, ജാവളി, ശ്ലോകം, തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തില്‍ ഉള്ളത്. അലാരിപ്പും ജതീസ്വരവും തില്ലാനയും ശുദ്ധനൃത്തങ്ങളാണ്. ശുദ്ധനൃത്തത്തില്‍ പതാര്‍ത്ഥാഭിനയമില്ല. ഇവയുടെ നൃത്തശോഭ കണ്ണിനും കാതിനും കരളിനും കൗതുകം ഉളവാക്കുന്നു.

ഭാവരാഗതാളനാട്യങ്ങളുടെ സമ്മേളനമായ മെഗാ ഭരതനാട്യം കാണികള്‍ക്ക് നല്‍കുന്നത് ശുദ്ധനൃത്തത്തിന്റെ തേനും വയമ്പുമാണ്. പാദഭേദങ്ങളും, ഹസ്തമുദ്രകളും, അടവുകളുമൊക്കെയായി മലയാളിമങ്കമാര്‍ ആടയാഭരണങ്ങളണിഞ്ഞ് എത്തുന്നതോടെ ആസ്വാദക ഹൃദയങ്ങളില്‍ കാല്‍ച്ചിലങ്കയുടെ ചിലമ്പാട്ടമായി.

പരമ്പരാഗത കേരളീയ കലകളുടെയും അദ്ധ്യാത്മിക പ്രഭാഷണങ്ങളുടെയും അത്യപൂര്‍വ്വ സംഗമമാണ് പതിനൊന്നാമത് കെഎച്ച്എന്‍എ ഹിന്ദു കണ്‍വെന്‍ഷന്‍. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള ആധ്യാത്മിക ആചാര്യന്‍മാരും സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.

ഗ്ലോബല്‍ കണ്‍വെഷനില്‍ രുചിപ്പെരുമാള്‍ പഴയിടം മോഹനന്‍ തിരുമേനിയുടെ സദ്യയും ഒരുക്കുന്നു. ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ 2021ജൂലൈ 4ന് മുന്നേ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അരിസോണയിലെ ചരിത്രപ്രസിദ്ധമായ ഗ്രാന്‍ഡ് കന്യോണ്‍ പാര്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാനുള്ള സുവര്‍ണ്ണാവസരവും കെ എച്ച് എന്‍ എ ഒരുക്കുന്നു. ംംം.ിമാമവമ.ീൃഴ എന്ന വെബ്‌സൈറ്റിലൂടെ ഇപ്പോള്‍ ഗ്‌ളോബല്‍ കണ്‍വെന്‍ഷന്‍ ബുക്ക് ചെയ്യാവുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments