ഡാളസ്: ടെക്സസ് യുവാള്‍ഡി റോബ് എലമെന്ററി സ്‌കൂളില്‍ 21 പേരെ വെടിവച്ചുകൊന്ന സംഭവത്തില്‍ മാപ്പപേക്ഷിച്ച് കൊലപാതകിയുടെ അമ്മ.
‘എനിക്ക് മാപ്പ് നല്‍കണം. എന്റെ മകനോടും പൊറുക്കണം. അവന്‍ കൊല ചെയ്തതിനു പിന്നില്‍ അവന്റേതായ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകാം. അവനെതിരെ വിധിയെഴുതരുത്. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട നിഷ്‌ക്കളങ്കരായ കുട്ടികളുടെ മാപ്പ് മാത്രമാണ് എനിക്ക് വേണ്ടത്’- കൊല നടത്തിയ സാല്‍വദോര്‍ റമോസിന്റെ അമ്മ അഡ്രിയാന മാര്‍ട്ടിനെസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് 18കാരനായ യുവാവ് സ്‌കൂളില്‍ ആക്രമണം നടത്തിയത്. സ്‌കൂളിലെ വെടിവയ്പ്പിനു മുന്‍പ് റമോസ് മുത്തശ്ശിയെ കൊലപ്പെടുത്തിയിരുന്നു.
”റമോസ് എന്റെയും ഭാര്യയുടെയും കൂടെയാണ് കുറേ നാളായി ജീവിക്കുന്നത്. സ്‌കൂളില്‍നിന്നു പുറത്തായശേഷം അവന്റെ അമ്മയുമായി അവനു ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കൊലപാതകം നടന്ന സമയത്ത് ഞാന്‍ വീട്ടില്‍ ഇല്ലായിരുന്നു. അല്ലാത്തപക്ഷം ചിലപ്പോള്‍ അവന്‍ എന്നെയും കൊല ചെയ്‌തേനെ.”
‘എനിക്ക് ആയുധങ്ങള്‍ ഭയമാണ്. റമോസ് ഇവ കൈവശം വച്ചിരുന്നത് അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ഈ സംഭവം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്‌തേനെ. ഈ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ കുട്ടികളോടും അവരുടെ കുടുംബാംഗങ്ങളോടും ഞാന്‍ മാപ്പ് ചോദിക്കുന്നു’- റമോസിന്റെ മുത്തശ്ശന്‍ പറഞ്ഞു.