Sunday, December 22, 2024

HomeMain Storyതൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്; 3 മണിവരെ 55.76 ശതമാനം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്; 3 മണിവരെ 55.76 ശതമാനം

spot_img
spot_img

കൊച്ചി; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പോളിങ് പുരോഗമിക്കുന്നു. 3 മണി വരെ  55.76 ശതമാനം പോളിങ് രേഖപ്പെടുത്തി.

രാവിലെ എട്ടു വരെ 8.15 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 8.45 ന് വോട്ടിങ് 10 ശതമാനം പിന്നിട്ടു(10.5%) . 9 മണി ആയപ്പോഴേക്കും പോളിങ് 13.1 ശതമാനത്തിലെത്തി. 12 മണി കടക്കുമ്പോള്‍ പോളിങ് 38.20 ശതമാനം പിന്നിട്ടിരുന്നു. ഉച്ചയ്ക്ക് 2 വരെ 51.34 ശതമാനം പോളിങ് രേഖപ്പെടുത്തി. 3 മണി ആയപ്പോഴേക്കും  55.76 ശതമാനം പിന്നിട്ടിരിക്കുകയാണ്.

യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പാലാരിവട്ടം പൈപ് പ്ലൈന്‍ ജംഗ്ഷനില്‍ ബൂത്ത് 50ൽ വോട്ടു രേഖപ്പെടുത്തി .

ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ജോ ജോസഫ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. പടമുകളിലെ തന്റെ ബൂത്തിലാണ് അദ്ദേഹവും ഭാര്യ ദയ പാസ്‌ക്കലും വോട്ട് രേഖപ്പെടുത്തിയത്.

രണ്ടുലക്ഷത്തോളം വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. മൂന്നു മുന്നണികളുടെ ഉള്‍പ്പെടെ എട്ട് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments