ടെക്സസ് : വെസ്റ്റ് ടെക്സസിലെ ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ പാര്‍ട്ടിയില്‍ വെടിവെപ്പ്. സംഭവത്തില്‍ അഞ്ച് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എല്‍ പാസോയ്‌ക്ക് സമീപമുള്ള മെക്‌സിക്കന്‍ അതിര്‍ത്തിയിലെ പട്ടണമായ സോക്കോറോയിലാണ് അപകടം നടന്നത്.
ശനിയാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് വെടിവെപ്പ് നടന്നത്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും കൗമാരക്കാരാണ്. നൂറോളം പേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. പോലീസ് മേധാവി ഡേവിഡ് ബര്‍ട്ടണാണ് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത്.
രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള വാക്കേറ്റമാണ് വെടിവെപ്പില്‍ കലാശിച്ചത്.