തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെ വീണ്ടും വിവാദം ചൂടുപിടിച്ചിരിക്കുകയാണ്.
സ്വപ്നയുടെ ആരോപണത്തില്‍ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ രംഗത്തെത്തി. ഉമ്മന്‍ ചാണ്ടിയോട് പിണറായിയും സിപിഎമ്മും കിട്ടിയതിന്റെ മറ്റൊരു വേര്‍ഷനാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
സ്വര്‍ണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍…
ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയര്‍ന്നതിലും വഷളായ ആരോപണങ്ങള്‍ പിണറായി വിജയന്‍്റെ ഓഫീസിനും കുടുംബത്തിനുമെതിരെ.
കൊടുത്താല്‍ പുതുപ്പള്ളിയില്‍ മാത്രമല്ല ധര്‍മ്മടത്തും കിട്ടും