മലയാള മനോരമയിലെ പത്തനംതിട്ട സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ റോയി ഫിലിപ്പ് (58)അന്തരിച്ചു.
35 വര്‍ഷം മനോരമയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ യൂണിറ്റുകളിലും പ്രവര്‍ത്തിച്ചു. പാലക്കാട് കോ ഓര്‍ഡിനേറ്റിങ് എഡിറ്ററുമായിരുന്നു.
കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം 1987ല്‍ മനോരമ പത്രാധിപ സമിതിയില്‍ ചേര്‍ന്നു. പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് പരേതരായ ടി.സി. ഫിലിപ്പോസിന്റെയും കുളത്തൂപ്പുഴ ചന്ദനക്കാവ് പുത്തന്‍പുരയ്ക്കല്‍ ലീലാമ്മയുടെയും മകനാണ്. ജിജയാണു ഭാര്യ. ആന്‍, ഫിലിപ്പ് എന്നിവരാണ് മക്കള്‍.