ടൊറന്‍റോ : ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് അച്ചടിക്കണമെന്ന് ആവശ്യപ്പെടുന്ന ലോകത്തെ ആദ്യ രാജ്യമായി കാനഡ.
പുകയില ഉത്പന്നങ്ങളുടെ പായ്ക്കുകളിലെ ഗ്രാഫിക് ഫോട്ടോ മുന്നറിയിപ്പുകളുടെ സ്വാധീനം നഷ്‌ടപ്പെട്ടെന്ന ആശങ്കയാണ് ഇത്തരം ഒരു നീക്കത്തിലേക്ക് നയിച്ചതെന്ന് മാനസികാരോഗ്യ മന്ത്രി കരോലിന്‍ ബെന്നറ്റ് പറഞ്ഞു.
പായ്ക്കറ്റുകളിലെ സന്ദേശങ്ങള്‍ക്ക് പുതുമയും സ്വാധീനവും നഷ്‌ടമാകുന്നുവെന്ന ആശങ്ക പരിഹരിക്കേണ്ടതുണ്ട്. ഓരോ പുകയില ഉത്പന്നങ്ങളിലും ആരോഗ്യ മുന്നറിയിപ്പുകള്‍ ചേര്‍ക്കുന്നത്, വളരെ പ്രാധാന്യം അര്‍ഹിക്കുന്ന സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും കരോലിന്‍ ബെന്നറ്റ് പറഞ്ഞു.
മുന്നറിയിപ്പ് പട്ടിക വിപുലീകരിക്കും : സിഗരറ്റില്‍ അച്ചടിക്കുന്ന സന്ദേശങ്ങള്‍ മാറാമെങ്കിലും ‘ ഓരോ വലിയിലും വിഷം’ എന്നതാണ് നിലവിലെ നിര്‍ദേശമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു