Friday, December 27, 2024

HomeNewsKeralaഎസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 99.26 ശതമാനം വിജയം

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 99.26 ശതമാനം വിജയം

spot_img
spot_img

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയില്‍ 99.26 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ തവണ ഇത് 99.47 ആയിരുന്നു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി തിരുവനന്തപുരം പി ആര്‍ ചേംബറിലാണ് ഫലപ്രഖ്യാപനം നടത്തിയത്.

പരീക്ഷ എഴുതിയവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി.

2,961 പരീക്ഷ കേന്ദ്രങ്ങളിലായി 4,26,469 കുട്ടികള്‍ പരീക്ഷ എഴുതി. 3,059 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.

കണ്ണൂർ ജില്ലയിലാണ് വിജയ ശതമാനം കൂടുതൽ (99.76). വിജയ ശതമാനം കുറവ് വയനാട്ടിൽ (98.07)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments