സോള്‍: ബിടിഎസ് ആരാധകർക്ക് ആശ്വാസവാര്‍ത്ത, ബിടിഎസ് പിരിച്ചു വിടുവെന്നുള്ള വാര്‍ത്തകള്‍ തള്ളി സംഘാംഗമായ ജുങ്കുക്ക് രംഗത്തെത്തി.
കൊറിയന്‍ ഭാഷയില്‍ നല്‍കിയ വിശദീകരണം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ സംഭവിച്ച ആശയക്കുഴപ്പമാണെന്ന് ജുങ്കുക്ക് വ്യക്തമാക്കി.
തങ്ങള്‍ വ്യക്തിഗത പരിപാടികളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഒന്നിച്ചു പരിപാടികള്‍ ഇടവേളയ്‌ക്ക് ശേഷം ചെയ്യുമെന്നും ഗായകന്‍ പറഞ്ഞു.തങ്ങള്‍ തല്‍ക്കാലം വേര്‍പിരിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജുങ്കുക്ക് വിശദീകരിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് ജുങ്കുക്ക്, ബിടിഎസ് പിരിയുന്നുവെന്ന പ്രചരണങ്ങള്‍ തള്ളിയത്.
ജിന്‍, ഷുഗ, ആര്‍.എം., ജെ-ഹോപ്, ജിമിന്‍, വി, ജങ്കുക്ക് എന്നിവരാണ് ബി.ടി.എസിലെ അംഗങ്ങള്‍. ഇവര്‍ ഒന്നിച്ചുള്ള ആദ്യ ആല്‍ബത്തിന്റെ ഒന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരു അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു.ഇതിലാണ് വ്യക്തിഗത പരിപാടികളെക്കുറിച്ചുള്ള തീരുമാനം അറിയിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് വേര്‍പിരിയുന്നുെവെന്ന പ്രചാരണം ശക്തമായത്.
തങ്ങളുടെ ശബ്ദവും ദിശാബോധവും വീണ്ടെടുക്കാന്‍ ഒരു ഇടവേള ആവശ്യമാണെന്നാണ് ബാന്‍ഡിന്റെ തീരുമാനം. എന്നാല്‍ വ്യക്തിഗത പ്രൊജക്ടുകളില്‍ ഓരോരുത്തരും പ്രവര്‍ത്തിക്കും. ഒരു ബാന്‍ഡ് എന്ന നിലയില്‍ ബിടിഎസ് ഒരു ഇടവേളയിലായിരിക്കുമ്ബോഴും, എല്ലാ അംഗങ്ങളും ഈ സമയത്ത് അവരുടെ വ്യക്തിഗത സംഗീതം പുറത്തിറക്കുമെന്നുമാണ് ബാന്‍ഡ് അറിയിച്ചത്.