ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തെ ലോകത്തെ മികച്ച വിമാനത്താവളമായി വീണ്ടും തിരഞ്ഞെടുത്തു.
മികവിന്റെ പുരസ്‌കാരമായ സ്‌കൈട്രാക്ക് അവാര്‍ഡ് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹമദിന് ലഭിക്കുന്നത്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദിനെ എട്ടുതവണ തിരഞ്ഞെടുത്തിരുന്നു. വിമാനത്താവളത്തിലെ സേവനങ്ങള്‍ യാത്രക്കാരുടെ സംതൃപ്തി തുടങ്ങി 39 കാര്യങ്ങള്‍ പരിഗണിച്ചാണ് ഹമദിനെ മികവിന്റെ മുന്‍നിരയിലെത്തിച്ചത്.