Friday, December 27, 2024

HomeMain Storyബ്രിട്ടനില്‍ കോവിഡ് കുതിച്ചുകയറുന്നു, 15 ലക്ഷം പേര്‍ക്ക് നിലവില്‍ വൈറസ് ബാധ

ബ്രിട്ടനില്‍ കോവിഡ് കുതിച്ചുകയറുന്നു, 15 ലക്ഷം പേര്‍ക്ക് നിലവില്‍ വൈറസ് ബാധ

spot_img
spot_img

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് കുതിച്ചുകയറുന്നതായി റിപ്പോര്‍ട്ട്. 15 ലക്ഷം പേര്‍ക്ക് നിലവില്‍ വൈറസ് ബാധയുണ്ടെന്നാണ് കണക്കുകള്‍.

എലിസബത്ത് രാജ്ഞിയുടെ ജൂബിലി ആഘോഷം പൊടിപൊടിച്ച ബ്രിട്ടനില്‍ ആഘോഷം കഴിഞ്ഞപ്പോള്‍ കുതിച്ചു കയറി കോവിഡ്. എന്നാല്‍ ആരും ഇത് ഗൗനിക്കുന്നില്ലെന്നു മാത്രം. വേനല്‍ക്കാലത്ത് അവധിയാത്രയ്ക്കും മറ്റ് ആഘോഷങ്ങള്‍ക്കും തയാറായിരിക്കുന്ന ബ്രിട്ടിഷ് ജനത കോവിഡിനെ സാധാരണ വൈറല്‍ പനിയായി പോലും പരിഗണിക്കുന്നില്ല.

രാജ്യത്ത് 45 പേരില്‍ ഒരാള്‍ക്കു വീതം കോവിഡ് ഉണ്ടെന്ന സ്ഥിതിയാണിപ്പോള്‍. കഴിഞ്ഞയാഴ്ച ഇത് 65 പേരില്‍ ഒരാള്‍ക്ക് എന്ന നിലയിലായിരുന്നു. രോഗബാധയില്‍ 43 ശതമാനത്തിന്റെ വര്‍ധനയാണ് ഒരാഴ്ചകൊണ്ട് ഉണ്ടായത്. രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാന്‍ ജനം കൂട്ടത്തോടെ തെരുവിലിറങ്ങിയതും സ്ര്ടീറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചതുമാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്. നാലു ദിവസം നീണ്ട ആഘോഷമായിരുന്നു ഇതിനായി സര്‍ക്കാര്‍ പ്രത്യേകം അവധിവരെ നല്‍കി സംഘടിപ്പിച്ചത്.

ഒമിക്രോണിന്റെ വകഭേദങ്ങളായ ബിഎ-4, ബിഎ-5 എന്നിവയാണ് ഇപ്പോള്‍ ബ്രിട്ടനില്‍ പടരുന്നത്. മറ്റൊരു കോവിഡ് തരംഗത്തിന്റെ തുടക്കമാണോ ഇതെന്ന് സംശയമുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ സമയം ആയിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments