ബാങ്കോക്ക്: കഞ്ചാവ് നിയമവിധേയമാക്കി തായ്‌ലൻഡ്. കഞ്ചാവ് വളര്‍ത്തുന്നതും ഉപയോഗിക്കുന്നതും നിയമവിധേയമാക്കിയ ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌ലൻഡ്.
ഈ നീക്കം കര്‍ഷകര്‍ക്ക് ഉണര്‍വേകുമെന്നും രാജ്യത്തെ കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. ആരോഗ്യ അതോറിറ്റി കഞ്ചാവിനെ മയക്കുമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് ജനങ്ങള്‍ക്ക് തങ്ങളുടെ വീട്ടില്‍ കഞ്ചാവ് കൃഷി ചെയ്യാനും സ്വന്തം ആവശ്യങ്ങല്‍ക്കായി ഉപയോഗിക്കാനും വഴി തുറന്നത്.
രാജ്യത്തെ പുതിയ നിയമം തായ്‌ലന്‍ഡിനെ കഞ്ചാവ് ചെടികളുടെ ഒരു ലോകമാറ്റി മാറ്റുമെന്നുള്ള ചിലരുടെ നിരീക്ഷണം തെറ്റാണെന്നും കഞ്ചാവ് വളര്‍ത്താനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും മാത്രമേ കഴിയു എന്നും സര്‍ക്കാര്‍ പറയുന്നു. പൊതുസ്ഥലത്ത് വലിക്കുന്നവര്‍ക്ക് കനത്ത പിഴകള്‍ നേരിടേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് കഞ്ചാവ് കൃഷി ചെയ്യാം. അവനവന്റെ ആവശ്യത്തിനുള്ളത് മാത്രം ജനങ്ങള്‍ക്ക് വീട്ടിലും വളര്‍ത്താമെന്നും ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇവ ഉപയോഗിക്കാമെന്നും നിയമം പറയുന്നു. കമ്ബനികള്‍ ഉള്‍പ്പെടെയുള്ള വ്യാവസായിക വാണിജ്യ കഞ്ചാവ് കര്‍ഷകര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയില്‍ നിന്ന് ലൈസന്‍സ് നേടിയിരിക്കണം.