കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒമ്പതു വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. മാതാവ് വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും കണ്ണൂര്‍ ടൗണ്‍ ഡി.വൈ.എസ്.പി അറി!യിച്ചു.
ചാലാട് കുഴിക്കുന്നിലെ രാജേഷ് -വാഹിദ ദമ്പതികളുടെ മകള്‍ അവന്തികയാണ് കൊല്ലപ്പെട്ടത്. അവന്തികയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് മാതാവ് പൊലീസിനോട് സമ്മതിച്ചു. മാതാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും ഇതിന് മരുന്ന് കഴിച്ചുവരികയായിരുന്നെന്നും പൊലീസ് പറയുന്നു.
ഞായറാഴ്ച രാവിലെയാണ് സംഭവം. പിതാവ് രാജേഷ് മകളെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചു. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് രാജേഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.