Thursday, November 14, 2024

HomeUS Malayaleeസണ്ണി വെയ്ല്‍ : സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു

സണ്ണി വെയ്ല്‍ : സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു

spot_img
spot_img

പി.പി.ചെറിയാന്‍

സണ്ണിവെയ്ല്‍ (ഡാളസ്) : അമേരിക്കന്‍ സ്വാതന്ത്യദിനം പ്രമാണിച്ച് സണ്ണി വെയ്ല്‍ സിറ്റിയില്‍ മലയാളിയും മേയറുമായ സജി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. സ്വാതന്ത്യദിനമായ ജൂലൈ 4 നു മുമ്പ് ശനിയാഴ്ച രാവിലെ 9 മണിയോടെ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നവര്‍ റാലിയില്‍ അണിനിരന്നതോടെ റാലി കാണുന്നതിന് നിരവധി പേര്‍ റോഡിനിരുവശത്തും കാത്തു നിന്നിരുന്നു.

പത്തു വയസ്സിനു താഴെയുള്ള കുട്ടികള്‍ സൈക്കിളില്‍ , യൂണിഫോം ധരിച്ച് അണിനിരന്നത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഫയര്‍ഫോഴ്‌സിന്റെ പിറകില്‍ മേയറും കുടുംബവും കൗണ്‍സില്‍ അംഗങ്ങളും അണിനിരന്ന റാലിയില്‍ നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വംശജരും പ്രത്യേകിച്ച് മലയാളികള്‍ അണിനിരന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഡാളസ്സില്‍ ചുട്ടുപൊള്ളുന്ന കാലാവസ്ഥയായിരുന്നുവെങ്കിലും രണ്ടു ദിവസമായി ലഭിച്ച മഴയും സുന്ദരമായ കാലാവസ്ഥയും റാലിയെ കൂടുതല്‍ മനോഹരമാക്കി. റാലിക്ക് അകമ്പടിയായി നിരവധി വാഹനങ്ങളും അണിനിരന്നിരുന്നു.

ന്യൂ ഹോപ്പില്‍ നിന്നും ആരംഭിച്ച റാലി സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച ശേഷം ഈഗിള്‍ ക്രിസ്റ്റില്‍ സമാപിച്ചു. തുടര്‍ന്ന് മേയര്‍ സജി ജോര്‍ജ് റാലിയില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments