പി.പി ചെറിയാന്‍
ഡാളസ് :ശാരീരികമായും മാനസികമായും പലപ്പോഴും നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന മാധ്യമ പ്രവര്‍ത്തകര്‍ പൊതുജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുമ്പോള്‍ എങ്ങനെയെങ്കിലും ഹിറ്റ് കിട്ടുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങള്‍ നടത്തുന്ന അനാരോഗ്യകര കിടമത്സരങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്ന് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അഭിമാനകരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന അമേരിക്കന്‍ മാധ്യമ രംഗത്തു ഭാവി വാഗ്ദാനമായ, നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ജോബിന്‍ പണിക്കര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ ജൂലൈ 3 ശനിയാഴ്ച രാവിലെ സംഘടിപ്പിച്ച മാധ്യമസെമിനാറില്‍ പങ്കെടുത്തു മുഖ്യ പ്രസംഗം നടത്തുകയായിരുന്നു ജോബിന്‍. ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ മുഖ്യാഥിതികളെ പരിചയപ്പെടുത്തുകയും സ്വാഗതം ചെയുകയും ചെയ്തു .
ഇന്ത്യാവിഷനിലും റിപ്പോര്‍ട്ടറിലും സുദീര്‍ഘമായ സേവനത്തിനുശേഷം കഴിഞ്ഞ കുറെ കാലമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ,കമ്മ്യൂണിക്കേഷന്‍ പിജി ഡിപ്ലോമ ,മാസ്‌റ്റേഴ്‌സ് ബിരുദം നേടിയ പെണ്‍ കരുത്തിന്റെ ശബ്ദമായ അനുപമ വെങ്കിടേഷ് പ്രവാസ ലോകത്ത് നിന്ന് മാധ്യമ ധര്‍മ്മത്തെ ജനഹൃദയങ്ങളില്‍ എത്തിക്കുന്നതിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ചു
ജനാധിപത്യത്തിന് നെടുംതൂണായ, പത്ര ധര്‍മ്മത്തിന് മാറ്റു കുറയാതെ കര്‍മ്മപഥത്തില്‍ വാര്‍ത്തയുടെ സത്യസന്ധത ചോരാതെ എങ്ങനെ മാധ്യമപ്രവര്‍ത്തനം നടത്തണം എന്നതിനു ഓരോ മാധ്യമ പ്രവര്‍ത്തകരും മാതൃകയാകണമെന്നും അനുപമ വെങ്കിടേഷ് പറഞ്ഞു .
കോവിഡാനന്തര മെന്നു പറയാറായിട്ടില്ലായെങ്കിലും മെഡിക്കല്‍ സയന്‍സിന് പോലും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന കാലഘട്ടത്തില്‍ നിന്നും നാം ഇന്ന് ഇവിടെ വരെ എത്തിയി രിക്കുന്നതിനാല്‍ നമ്മുടെ ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ ഉള്‍ കൊണ്ട് പുതിയ ജീവിതചര്യ ചിട്ടപ്പെടുത്തണമെന്നും ജോബിന്‍ പണിക്കരും അനുപമ വെങ്കിടേഷും അഭിപ്രായപ്പെട്ടു.
ഡാലസില്‍ പിഞ്ചുബാലിക ഷെറിന്‍ മാത്യുവിന്റെ കൊലപാതകത്തെ സംബന്ധിച്ചു വിവരങ്ങള്‍ പൊതുജന മധ്യ കൊണ്ടുവരുന്നതിനും ഇന്ത്യയില്‍ പോയി അവരുടെ കുടുംബാംഗങ്ങളെ കണ്ടുപിടിക്കുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും നടത്തിയ ശ്രമങ്ങള്‍ സദസ്യരില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുത്തരമായി ജോബിന്‍ വിവരിച്ചു
ബഹറിനില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന അശോക് കുമാര്‍ അമേരിക്കന്‍ മലയാളികളുടെ ജന്മനാടിനെ കുറിച്ചുള്ള കരുതലിനെ കുറിച്ചും സ്‌നേഹത്തെക്കുറിച്ചും പ്രത്യേകം അഭിനന്ദിച്ചു സംസാരിച്ചു.
ഫ്രാന്‍സിസ് തടത്തില്‍ കോവിഡാനന്തര അമേരിക്ക എന്ന വിഷയത്തെ ശരിയായി വിശകലനം ചെയ്തു സംസാരിച്ചു. മനുഷ്യസമൂഹത്തില്‍ കോവിഡ് വരുത്തിയ മാറ്റങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്നതല്ലെയന്നും ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഹരി നമ്പൂതിരി, അനില്‍ മറ്റത്തികുന്നേല്‍, ജോര്‍ജ് കാക്കനാട്ട് ,സാം മാത്യു , സിജു വി ജോര്‍ജ്, പിസി മാത്യു ,ഷാജി രാമപുരം ,ചാര്‍ളി പടനിലം ,അനില്‍ മറ്റത്തികുന്നേല്‍ ,മനു തുരുത്തിക്കാടന്‍, ബിജിലി ജോര്‍ജ് എ പി ഹരിദാസ്, ,സിപ് പൗലോസ്, ഫിലിപ്പ് തോമസ് പ്രസാദ് ,പ്രസന്നന്‍ പിള്ള,ഷിജു എബ്രഹാം എന്നിവര്‍ പങ്കെടുത്തു.ഹൂസ്റ്റണില്‍ നിന്നുള്ള ജീമോന്‍ റാന്നി സൂം പ്ലാറ്റഫോം നയന്ത്രിച്ചു. ചാപ്റ്റര്‍ സെക്രട്ടറി പി പി ചെറിയാന്‍ നന്ദി പറഞ്ഞു.