Saturday, July 27, 2024

HomeAmericaഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി നാല്‍പ്പതിന്റെ നിറവില്‍, ആഘോഷപരിപാടികള്‍ക്ക് ഉജ്ജ്വല തുടക്കം

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി നാല്‍പ്പതിന്റെ നിറവില്‍, ആഘോഷപരിപാടികള്‍ക്ക് ഉജ്ജ്വല തുടക്കം

spot_img
spot_img

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: 1981 ല്‍ നാല് വൈദികരും നാമമാത്രമായ വിശ്വാസികളും ചേര്‍ന്ന് ആരംഭം കുറിച്ച ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസി ഇസിഎച്ച്) പ്രസ്ഥാനം നമ്രശിരസ്കരായി നന്ദി പ്രകാശിപ്പിച്ചു സ്‌തോത്രാര്‍പ്പണം നടത്തി.

സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ഇടവകയില്‍ 2021 ജൂണ്‍ 27 നു ഞായറാഴ്ച വൈകുന്നേരം 5.30 നു ആരംഭം കുറിച്ച ചടങ്ങു ഫോട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ് ഉത്ഘാടനം ചെയ്തു, 18 ദേവാലയങ്ങളിലെ 30 ല്‍ പരം വൈദികരും 3500 ല്‍ പരം കുടുംബാംഗങ്ങളും സംയുക്തമായി നടത്തുന്ന വിവിധ പരിപാടികളില്‍ 40 പദ്ധതികള്‍ ഉത്ഘാടനം ചെയ്തത് ഫോട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു ആയിരുന്നു.

മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, സ്റ്റാഫ്‌ഫോര്‍ഡ് സിറ്റി പ്രോടെം മേയര്‍ കെന്‍ മാത്യു, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡണ്ട് വിനോദ് വാസുദേവന്‍ , റവ. ഫാ. ഡോ .സി.ഒ. വര്‍ഗീസ്സ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ഓര്‍ത്തഡോക്‌സ് തിയോളോജിക്കല്‍ സെമിനാരി പ്രഫസര്‍ റവ.ഫാ.ഡോ.എം.പി.ജോര്‍ജ് അനുഗ്രഹ പ്രഭാഷണം നടത്തി. അതോടൊപ്പം തന്നെ അച്ചന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന ഗായകസംഘത്തിന്റെ പ്രത്യേക ഗാനശുശ്രൂഷയും ഉണ്ടായിരുന്നു. ഭക്തിസാന്ദ്രമായ പ്രാര്‍ത്ഥനാഗീതം ആലപിച്ചത് സബാന്‍ സാമിന്റെ നേതൃത്വത്തിലുള്ള എക്യൂമിനിക്കല്‍ ഗായകസംഘമായിരുന്നു.

ഹൂസ്റ്റണ്‍ പ്രദേശത്തെ സീനിയര്‍ വൈദികരായ 20 വൈദികരെ തദവസരത്തില്‍ അവരുടെ ആത്മീയ നേതൃത്വത്തെ അനുസ്മരിച്ചു കൊണ്ട് പ്രശംസാപത്രം നല്‍കി അനുമോദിച്ചു

പ്രസിഡന്റ്് ഫാ.ഐസക്ക് .ബി.പ്രകാശ് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. ബിന്നി ഫിലിപ്പ് നേതൃത്വം നല്‍കി. വെരി റവ. ഫാ. പ്രസാദ് കുരുവിള കോറെപ്പിസ്‌കോപ്പ പ്രാരംഭ പ്രാര്‍ത്ഥന നടത്തി.ഐസിഇസിഎച്ചിന്റെ ചരിത്ര വിശദീകരണം വൈസ് പ്രസിഡണ്ട് ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം നിര്‍വഹിച്ചു.

40 പദ്ധതികളുടെ വിശദീകരണം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍, നടപ്പിലാക്കിയ 13 പദ്ധതികളുടെ വിശദീകരണം വോളന്റീയര്‍ ക്യാപ്റ്റന്‍ ഡോ.അന്ന.കെ. ഫിലിപ്പും നിര്‍വഹിച്ചു.

സീനിയര്‍ വൈദികര്‍ക്ക് നല്‍കിയ ആദരവിന് ജോണ്‍സന്‍ വര്‍ഗീസ്, നൈനാന്‍ വെട്ടിനാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.സെക്രട്ടറി എബി.കെ.മാത്യു സ്വാഗതവും ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ നന്ദിയും പ്രകാശിപ്പിച്ചു. നാല്പതാം വര്‍ഷ പരിപാടികളും പദ്ധതികളും മലയാളി സമൂഹത്തിന് കൂടുതല്‍ നന്മ പകരട്ടെ എന്ന് പ്രാര്‍ത്ഥിച്ച് സമ്മേളനം അവസാനിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments