Thursday, October 17, 2024

HomeWorldരാഷ്ട്രീയ പ്രതിസന്ധി; ഇറ്റലിയില്‍ പ്രധാനമന്ത്രിയുടെ രാജി സ്വീകരിക്കാതെ പ്രസിഡന്റ്

രാഷ്ട്രീയ പ്രതിസന്ധി; ഇറ്റലിയില്‍ പ്രധാനമന്ത്രിയുടെ രാജി സ്വീകരിക്കാതെ പ്രസിഡന്റ്

spot_img
spot_img

റോം: രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മരിയോ ഡ്രാഘി സമര്‍പ്പിച്ച രാജി സ്വീകരിക്കാന്‍ ഇറ്റാലിയന്‍ പ്രസിഡന്‍റ് സെര്‍ജിയോ മാറ്റരെല്ല വിസമ്മതിച്ചു.

വ്യാഴാഴ്ചയാണ് രാഷ്ട്രത്തലവന്‍ പ്രധാനമന്ത്രിയുടെ രാജി തള്ളിയത്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണ ലഭിക്കുന്നതിന് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യാന്‍ രാഷ്ട്രപതി പ്രധാനമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. സെര്‍ജിയോ മാറ്റരെല്ലയുടെ ഓഫീസാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

എന്നാല്‍ പ്രസിഡന്‍റിന്‍റെ നീക്കത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവിട്ടിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments