വാഷിംഗ്ടണ്‍: ലൂണാര്‍ റികണൈസന്‍സ് ഓര്‍ബിറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് നാസയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ ചന്ദ്രനില്‍ താപ സ്ഥിരതയുള്ള ഗുഹകളും അറകളും വിജയകരമായി കണ്ടെത്തി. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യ കോളനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെയ്പാണിത്. 2009ലാണ് ഈ കുഴി ആദ്യമായി കാണുന്നത്. എന്നിരുന്നാലും, ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത് അറകള്‍ക്കുള്ളിലെ താപനില 17 ഡിഗ്രിയില്‍ തുടരുന്നുവെന്നും അവിടെ മനുഷ്യര്‍ക്ക് സ്ഥിരതാമസമാക്കാന്‍ കഴിയുമെന്നുമാണ്.
ചന്ദ്രനിലെ പകല്‍ താപനില ഏകദേശം 127 ഡിഗ്രി സെല്‍ഷ്യസാണ്, രാത്രി താപനില മൈനസ് 183 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുന്നു. ഇത് രണ്ടും മനുഷ്യജീവിതത്തിന് അനുയോജ്യമല്ല. എന്നാല്‍, ഈ അറകള്‍ക്കുള്ളിലെ താപനില 17 ഡിഗ്രിയില്‍ തുടരുന്നു. ഇതാണ് പ്രതീക്ഷ നല്‍കുന്നത്. നാസയുടെ അഭിപ്രായത്തില്‍, താപ സ്ഥിരതയുള്ള ഈ സ്ഥലം ഭാവിയിലെ ബഹിരാകാശ സഞ്ചാരികള്‍ക്ക് അഭയകേന്ദ്രമായി ഉപയോഗിക്കാം. കോസ്മിക് കിരണങ്ങള്‍, സൗരവികിരണം, മൈക്രോ ഉല്‍ക്കകള്‍ എന്നിവയില്‍ നിന്നും ഈ കുഴികള്‍ സംരക്ഷിക്കുമെന്നും നാസ പറയുന്നു.
ഭാവിയില്‍ ചന്ദ്രന്റെ അറകളില്‍ ജീവിക്കാനും സാധിച്ചേക്കുമെന്ന് നാസ വിശ്വസിക്കുന്നു. ഈ അറകള്‍ പ്രധാനമായും ലാവ ഉറഞ്ഞു കൂടി രൂപപ്പെട്ടിരിക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ങമൃല’ െഠൃമിൂൗശഹഹശമേശേ െഎന്നറിയപ്പെടുന്ന ഫുട്‌ബോള്‍ മൈതാനത്തിന്റെ നീളവും വീതിയും ഉള്ള ചന്ദ്രന്റെ ഒരു പ്രദേശത്ത് 100 മീറ്റര്‍ ആഴത്തില്‍ ഉള്ള ഒരു താഴ്ചയിലാണ് നാസ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗവേഷകര്‍ കംപ്യൂടര്‍ മോഡലിംഗ് ഉപയോഗിക്കുകയും കാലക്രമേണ ഗര്‍ത്തത്തിന്റെ താപനില അളക്കാന്‍ പാറകളുടെയും ചന്ദ്രന്റെ പൊടിയുടെയും താപ ഗുണങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തു.