Tuesday, June 3, 2025

HomeWorldപുട്ടിന്റെ വിവാദ കാമുകിക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി

പുട്ടിന്റെ വിവാദ കാമുകിക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി

spot_img
spot_img

ന്യൂയോര്‍ക്ക്: ഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ വിവാദ കാമുകി അലീന കബേവയ്ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ജിംനാസ്റ്റിക്‌സില്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവും റഷ്യന്‍ പാര്‍ലമെന്റ് അംഗവുമാണ് അലീന. യുഎസ്സിലുള്ള അലീനയുടെ സ്വത്തുവകകള്‍ മരവിപ്പിക്കുകയും അലീനയുമായി ഇടപഴകുന്നതില്‍നിന്ന് യുഎസ് പൗരന്മാരെ വിലക്കുകയും ചെയ്‌തെന്നാണ് യുഎസ് ട്രഷറി ഡിപാര്‍ട്‌മെന്റ് അറിയിച്ചത്.

റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മാധ്യമ സ്ഥാപനമായ നാഷനല്‍ മീഡിയ ഗ്രൂപ്പിന്റെ മേധാവിയാണ് അലീന. യുക്രെയ്‌നില്‍ റഷ്യ നടത്തിയ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ നാഷനല്‍ മിഡിയ ഗ്രൂപ്പ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മേയില്‍ യുകെയും ജൂണില്‍ യൂറോപ്യന്‍ യൂണിയനും കബേവയ്ക്കു മേല്‍ യാത്രാ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

വിദേശ രാജ്യങ്ങള്‍ റഷ്യന്‍ അധിനിവേശത്തെ കുറിച്ചു നടത്തുന്ന പരാമര്‍ശങ്ങള്‍ വളച്ചൊടിച്ച് മറ്റൊരു രീതിയിലാണ് അലീന തന്റെ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും അതിനാല്‍ അവര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും ജയിലില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവും പുട്ടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവല്‍നി ആവശ്യപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments