Friday, November 8, 2024

HomeAmericaഇനി മൂന്ന് നാളുകള്‍; കണ്‍വന്‍ഷനില്‍ മലയാളികളുടെ സ്വന്തം 'മുണ്ടക്കല്‍ ശേഖരനും'

ഇനി മൂന്ന് നാളുകള്‍; കണ്‍വന്‍ഷനില്‍ മലയാളികളുടെ സ്വന്തം ‘മുണ്ടക്കല്‍ ശേഖരനും’

spot_img
spot_img

എ.എസ് ശ്രീകുമാര്‍

ന്യൂജേഴ്‌സി: കേളികൊട്ട് തുടങ്ങി…തിരശീല ഉയരാന്‍ ഇനി മൂന്ന് നാള്‍ മാത്രം. ഫോമാ കുടുംബാംഗങ്ങള്‍ ബന്ധുമിത്രാദികള്‍ക്കൊപ്പം യാത്ര പുറപ്പെടുകയാണ്. തങ്ങളുടെ ജീവിതത്തിലെ അവിസ്മരമീയമായ ഒരു കാന്‍കൂണ്‍ യാത്ര. അവിടെ മൂണ്‍പാലസ് എന്ന കൊട്ടാര സദൃശമായ റിസോര്‍ട്ടില്‍ അമേരിക്കന്‍ മലയാളികളുടെ ഐക്യ ശബ്ദമായ ഫോമായുടെ ഏഴാമത് ഫാമിലി ഗ്ലോബല്‍ കണ്‍വന്‍ഷനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.

സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയുള്ള ദിനരാത്രങ്ങളില്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ പല പുതുമകള്‍ കൊണ്ടും ചരിത്രത്തില്‍ സ്ഥാനം പിടിക്കും. പൂരങ്ങളുടെ പൂരമാണ് തൃശൂര്‍ പൂരമെങ്കിന്‍ സംഘടനകളുടെ സംഘടനയായ ഫോമായുടെ കണ്‍വന്‍ഷന്‍ അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റൊരു പൂരമാണ്.

അവിടത്തെ വിസ്മയ വേദികള്‍ മലയാളി മാമാങ്കത്തില്‍ സജീവമാകുമ്പോള്‍ അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ദുരൈസ്വാമി എന്ന നെപ്പോളിയനും സദസ്യരെ ആവേശത്തിലാക്കാനെത്തുന്നു. ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മുണ്ടക്കല്‍ ശേഖരന്‍ എന്ന നായകനോളം പോന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നെപ്പോളിയന്‍.

തെന്നിന്ത്യന്‍ സിനിമാലോകത്ത് നായകനായും, വില്ലനായും വിവിധ വേഷങ്ങള്‍ ചെയ്തു തന്റേതായ ഇടം കണ്ടെത്തിയ അഭിനയ പ്രതിഭ. മലയാളിയുടെ അഭിമാനമായ മോഹന്‍ലാല്‍ തന്നെയാണ് മുണ്ടക്കല്‍ ശേഖരനെന്ന കഥാ പാത്രത്തെ അവിസ്മണീയമാക്കാന്‍ നെപ്പോളിയനെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. നാല് ഭാഷകളിലായി ഏകദേശം നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ്, 1998 ല്‍ കലൈമാമണി അവാര്‍ഡും, എം.ജി.ആര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കരങ്ങള്‍ നെപ്പോളിയന്‍ എന്ന അഭിനയ പ്രതിഭക്കുള്ള അംഗീകാരങ്ങളാണ്.

ജനപ്രിയനായ രാഷ്ട്രിയ നേതാവ് കൂടിയാണ് നെപ്പോളിയന്‍. 2001 മുതല്‍ 2006 വരെ വില്ലിവാക്കം എം.എല്‍.എയും 2009 മുതല്‍ 2013 വരെ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലെ സാമൂഹിക ക്ഷേമ വകുപ്പിന്റെ സഹമന്ത്രിയുമായിരുന്നൂ. ഇപ്പോള്‍ ടെന്നിസിയിലെ നാഷ്‌വില്ലില്‍ താമസിക്കുന്ന നെപോളിയന്‍ ജീവന്‍ ടെക്‌നോളജിസ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ചെയര്‍മാന്‍ കൂടിയാണ്.

അമേരിക്കന്‍ മലയാളികളുടെ ആശ്രയവും, പ്രതീക്ഷയുമായ ഫോമായുടെ കണ്‍വന്‍ഷന്‍ ജനപങ്കാളിത്തത്തിലും പരിപാടികളുടെ മികവിലും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) എന്നിവര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments