ബാബു പി സൈമണ്‍
ഡാളസ് : മങ്കിപോക്സ് എന്ന് അണുബാധ ഡാളസില്‍ താമസിക്കുന്ന ഒരു വ്യക്തിയില്‍ കണ്ടെത്തിയതായി നോര്‍ത്ത് ടെക്സാസ് ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് ജൂലായ് പതിനാറിന് വെളിപ്പെടുത്തി.
ജൂലൈ ഒമ്പതിന് ഡാളസ് ലവ് ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍ നൈജീരിയയില്‍ നിന്നും വന്ന ഒരു ആളിലാണ് അണുബാധ കണ്ടെത്തിയത്.
യാത്ര ചെയ്ത വിമാനത്തിലെ ആളുകളുടെ ആരോഗ്യനില പരിശോധിച്ച് കൊണ്ടിരിക്കുകയാണ് എന്ന് നോര്‍ത്ത് ടെക്സസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. രോഗബാധിതനായ വ്യക്തി ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ നൈജീരിയയില്‍ നിന്നും വന്ന ആളില്‍ അല്ലാതെ അയാളുടെ ഭവനത്തില്‍ ഉള്ള ആളുകള്കോ സുഹൃത്തുക്കള്‍ക്കോ ഇതുവരെ അണുബാധ സ്ഥിരീകരിച്ചിട്ടില്ല എന്നുള്ളത് ആശ്വാസം നല്കുന്നു.
തലവേദന ,പനി , മസില് വേദന , തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍ . ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണ് എന്ന് സി ഡി സി യും , ഹെല്‍ത്ത് ഡിപ്പാര്‍ട്ടമെന്റും അറിയിച്ചു .