Friday, May 9, 2025

HomeNewsKeralaഅഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍: സര്‍വകലാശാല, ലോകായുക്ത ബില്ലുകൾ ഒപ്പു വെക്കില്ല

അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍: സര്‍വകലാശാല, ലോകായുക്ത ബില്ലുകൾ ഒപ്പു വെക്കില്ല

spot_img
spot_img

സര്‍ക്കാരുമായി തര്‍ക്കം തുടരവെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്. ആകെ 11 ബില്ലുകളാണ് നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. നാല് ബില്ലുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പു വെക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നും ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

അതേ സമയം ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഗവര്‍ണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണറിയുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments