അനിൽ ആറന്മുള
ഹ്യൂസ്റ്റൺ: അമേരിക്കയിലെ മറ്റു സ്റ്റേറ്റുകളിൽ നിന്നും വിഭിന്നമായി ആറു മലയാളികൾ മാറ്റുരച്ച ഇലെക്ഷനിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികളായ മലയാളികൾ മുന്നേറുകയാണ്. അർദ്ധരാത്രിയിലും വോട്ടെണ്ണൽ തുടരുമ്പോൾ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് ശ്രി കെ പി ജോർജ്, കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് എന്നിവർ വിജയത്തിനരികിൽ എത്തിനിൽക്കുകയാണ്. കൗണ്ടി ജഡ്ജ് കെ പി ജോർജ് എണ്ണായിരത്തി ഇരുന്നൂറു വോട്ടിന് മുന്നിട്ടു നിൽക്കുന്നു. കൗണ്ടി കോർട്ട് ജഡ്‌ജി ജൂലി മാത്യു നാലായിരം വോട്ടിനും മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട് മൂവായിരം വോട്ടിനും മുന്നിട്ടുനിൽക്കുന്നു. ജഡ്ജ് ആയി മത്സരിച്ച സുരേന്ദ്രൻ പട്ടേൽ തൊള്ളായിരം വോട്ടിനു പുറകിലാണ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ടെക്സാസ് സെനറ്റിലേക്കു മത്സരിച്ച ഡാൻ മാത്യു എതിരാളി ഡോ ലാലാനിയെക്കാൾ ഏഴായിരത്തി എണ്ണൂറിലധികം വോട്ടിനു പിന്നിലാണ്. ടെക്സാസ് ഗവർണർ ഗ്രെഗ് ആബട്ട് മൂന്നാം വട്ടവും വിജയത്തിലേറി. അവസാന വട്ട റിസൾട്ടുകൾക്കായി കാത്തിരിക്കയാണ് ടെക്സാസ് സമൂഹം.