Monday, December 23, 2024

HomeMain Storyപവർബോൾ ലോട്ടറി 2.04 ബില്യൺ ഭാഗ്യവാൻ കലിഫോർണിയയിൽ നിന്നും

പവർബോൾ ലോട്ടറി 2.04 ബില്യൺ ഭാഗ്യവാൻ കലിഫോർണിയയിൽ നിന്നും

spot_img
spot_img

പി പി ചെറിയാൻ

കലിഫോർണിയ ∙ വിജയിയെ കണ്ടെത്താനാകാതെ നീണ്ടുപോയ പവർബോൾ ലോട്ടറി ജാക്പോട്ട് ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. 10–33–41–47–56 പവർബോൾ 10 നമ്പറിനാണ് 2.04 ബില്യൺ ഡോളർ സമ്മാനമായി ലഭിക്കുക. ചരിത്രത്തിൽ ഏറ്റവും ഉയർന്ന സമ്മാന തുകയായി വളർന്ന ലോട്ടറി വിജയി കലിഫോർണിയ സംസ്ഥാനത്തു നിന്നാണെന്ന് അധികൃതർ വ്യക്തമാക്കി.

എല്ലാവരുടേയും ടിക്കറ്റുകൾ പരിശോധിച്ചു സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും ലോട്ടറി അധികൃതർ പറഞ്ഞു. 1.9 ബില്യൺ ഡോളറിൽ നറുക്കെടുക്കപ്പെടേണ്ട ഭാഗ്യവാനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് സംഖ്യ വളർന്നു 2.04 ബില്യൺ ഡോളറാകുകയായിരുന്നു.

ഭാഗ്യവാനായ ടിക്കറ്റിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും എത്രയും വേഗം കണ്ടെത്താനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും ലോട്ടറി അധികൃതർ പറഞ്ഞു. ടിക്കറ്റ് വിറ്റ കലിഫോർണിയായിലെ ഗ്യാസ് സ്റ്റേഷൻ ഉടമ ജോസഫിനു ഒരു മില്യൺ ഡോളറാണ് കമ്മീഷനായി ലഭിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments