സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് മുന്‍കൂര്‍ ജാമ്യം.
50,000 രൂപയും തുല്യതുകയില്‍ ഒരു ജാമ്യവും എന്ന ഉപാധികളോടെയാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാക്വലിന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചത്.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ നടി വിദേശത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എങ്കില്‍ എന്തുകൊണ്ട് നടിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് കോടതി അന്വേഷണ ഏജന്‍സിയോട് ചോദിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ നടിയെ കസ്റ്റഡിയില്‍ എടുക്കേണ്ട കാര്യമില്ലെന്ന് ജാക്വിലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്ബത്തിക തട്ടിപ്പ് കേസിലാണ് ജാക്വിലിന്‍ അന്വേഷണം നേരിടുന്നത്. സുകേഷ് ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ജാക്വിലിന് സമ്മാനമായി നല്‍കിയത്