അമേരിക്ക: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെ കാണാന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.
പുടിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വഴിതേടുകയാണെങ്കില്‍ അദ്ദേഹത്തെ കാണാന്‍ തയാറാണെന്ന് ബൈഡന്‍ പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പുടിന്‍റെ ഭാഗത്തുനിന്നും ഇതുവരെ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്നും ബൈഡന്‍ പറഞ്ഞു. റഷ്യ നടത്തുന്ന യുദ്ധത്തിന് തങ്ങള്‍ എതിരാണെന്നും ഇരുവരും വ്യക്തമാക്കി