തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിന് പിന്നാലെ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം സമരം ഒത്തുതീർപ്പായി, സഹകരിച്ച എല്ലാവർക്കും നന്ദിയെന്ന് മാത്രം ഒറ്റവാക്കിൽ മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച വിജയം കണ്ടതിനെ തുടർന്നാണ് ദിവസങ്ങളായി തുടർന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീർപ്പായത്.