Sunday, December 22, 2024

HomeAmericaകിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബ സംഗമം

കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബ സംഗമം

spot_img
spot_img

മല്ലപ്പള്ളി കേന്ദ്രമായ മേല്‍പറഞ്ഞ കുടുംബങ്ങളുടെ സംയുക്തയോഗം കഴിഞ്ഞ 21 വര്‍ഷമായി നടത്തിവരുന്നതാണ്. ഈ വര്‍ഷവും അത് ഏകദിന സൂം മീറ്റിംഗായി നടത്തി. അതുകൊണ്ട് ലോകത്തിലുള്ള ഏതു ഭാഗത്തു ഭാഗത്തുനിന്നും കുടുംബാംഗങ്ങള്‍ക്കു ചേരുവാന്‍ സാധിച്ചു. അതുകൊണ്ടുതന്നെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

സി.എസ്.ഐ. സഭയുടെ മോഡറേറ്റര്‍ ആയിരുന്നു അഭിവന്ദ്യ തോമസ് കെ. ഉമ്മന്‍ തിരുമേനി കേരളത്തില്‍ നിന്ന് പ്രാര്‍ത്ഥനയോടെ യോഗം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ഡോ. ബഞ്ചമിന്‍ ജോര്‍ജ് സ്വാഗത പ്രസംഗം നടത്തി. അതിനുശേഷം കോട്ടയം സി.എം.എസ്. കോളജിന്റെ പ്രിന്‍സിപ്പില്‍ ആയിരുന്നു പ്രൊഫ.സി.എ. ഏബ്രഹാം കോട്ടയത്തുനിന്നും പ്രധാനപ്പെട്ട ആശംസാപ്രസംഗം നടത്തി. പല പ്രശസ്ത വ്യക്തികളേയും ഉദാഹരണങ്ങളായി എടുത്തും ലോകോത്തര സാഹിത്യകാരന്മാരായ വില്യം വേര്‍ഡ്‌സ് വര്‍ത്തിനേയും റോബര്‍ട്ട് ഫ്രോസ്റ്റിന്റേയും കവിതകള്‍ ഉദ്ധരിച്ച് വിനയമുള്ള ജീവിതം നയിക്കുവാന്‍
എല്ലാവരേയും ആഹ്വാനം ചെയ്തു.

ഒരു ഇംഗ്ലീഷ് ഗാനവും പാടി. ഡല്‍ഹിയില്‍ നിന്ന് ജെമീമാ ജോണ്‍ ഒരു പാട്ടുപാടി. തുടര്‍ന്ന് യുവജനപ്രതിനിധിയായ റോബി മാത്യു ജോണ്‍ അച്ചന്‍ ചെങ്ങന്നൂരില്‍ നിന്ന് പ്രസംഗം ആരംഭിച്ചു. പക്ഷേ അത് എല്ലാവരും ചേര്‍ന്നുള്ള ഒരു ചര്‍ച്ച ആക്കി മാറ്റി യുവജനങ്ങളുടെ കാലികപ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു.

ബെന്നി ഇട്ടിച്ചെറിയ രോഗികള്‍ക്കുവേണ്ടി പ്രത്യേകിച്ച് കോവിഡ് 19 രോഗികള്‍ക്കു വേണ്ടി, മുന്നിര ജോലിക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.

തോമസ് മാത്യു, ലളിതാ ഏബ്രഹാം, മിനി, പൊന്നമ്മാമ്മ തുടങ്ങിയ പല കുടുംബാഗംങ്ങളും സ്വന്തം അനുഭവസാക്ഷ്യം പറഞ്ഞു.

തോമസ് അപ്പോസ്‌തോലന്‍ കേരളത്തില്‍ വന്നതു മുതല്‍ 2021ലെ സമ്മേളനം വരെയുള്ള കുടുംബചരിത്രം എഴുതിയത് അംഗങ്ങളെ വായിച്ചു കേള്‍പ്പിച്ചു.

ഡോ.റേയ്ച്ചല്‍ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ സ്ത്രീകളുടെ യോഗം കൂടി. സൂസന്‍ മാത്യുവിന്‍ രെ പ്രാര്‍ത്ഥയോടെ ആരംഭിച്ചു. അമല്‍ മാത്യുവിന്റെ പാഠം വായനയ്ക്കുശേഷം കൊച്ചിയില്‍ നിന്ന് സൂസന്‍ മോഹനും ഡാളസ്സില്‍ നിന്ന് ഡാര്‍ളി കുര്യനും പ്രാര്‍ത്ഥിച്ചു. വിനീതാ ശാമുവേല്‍ പാട്ടുപാടി. കോട്ടയത്തുനിന്നും ആലീസ് ഏബ്രാഹം നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ് എന്ന വിഷയത്തെ ആസ്പദമാക്കി ആശംസാ പ്രസംഗം നടത്തി.

നെടുങ്ങാടപ്പള്ളി സ്ക്കൂളിനുവേണ്ടിയും അര്‍ഹതപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വിവാഹനത്തിനും വേണ്ടിയുള്ള ധനസഹായം ചെയ്യുവാന്‍ തീരുമാനിച്ചു. ലീലാ ജേക്കബിന്റെ പ്രാര്‍ത്ഥനയോടെ വനിതായോഗം അവസാനിച്ചു. കുടുംബയോഗമീറ്റിംഗ് തുടര്‍ന്നു നടക്കയും വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അംഗീകരിക്കുകയും ചെയ്തു.

ജേക്കബ് ജോര്‍ജിന്റെ നേതൃത്വത്തില്‍ കലാസാംസ്കാരിക പരിപാടികള്‍ ഉണ്ടായിരുന്നു. ക്വിസ് മത്സരം ന്യൂയോര്‍ക്കില്‍ നിന്ന് സൂസന്‍മാത്യു നടത്തി. ഒന്നാം സമ്മാനം ഫിലഡല്‍ഫിയായില്‍ നിന്നും പുഷ്പാ കെന്നിയും രണ്ടാം സമ്മാനം ഡാലസില്‍ നിന്നും പ്രഭാ ഫിലിപ്പും നേടി. അനിയന്‍ കിഴക്കയില്‍, ടിസ്സി, വിനീതാ, ജേക്കബ് ജോര്‍ജ്, ചിത്ര തുടങ്ങിയവര്‍ പാട്ടുപാടി. മേഴ്‌സി തോമസ്(ഒഹായോ) 4 ഭാഷകളില്‍ പാട്ടുപാടി. റൂസ്സല്‍ ശാമുവേല്‍ നന്ദി രേഖപ്പെടുത്തി. ഡോ.ജോര്‍ജ് സി. കുരുവിളയുടെ പ്രാര്‍ത്ഥനയും ആശീര്‍വാദവും കഴിഞ്ഞ് പ്രസിഡന്റ് മീറ്റിംഗ് അവസാനിപ്പിച്ചു.

തയ്യാറാക്കിയത്: പ്രസിഡന്റ് സി.തോമസ് മാത്യൂ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments