Saturday, July 27, 2024

HomeAmericaഫൊക്കാന ഒന്നേയുള്ളൂ; ജോര്‍ജി വര്‍ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവര്‍ വിഘടന പ്രവര്‍ത്തനം നിര്‍ത്തണം: മുന്‍ പ്രസിഡന്റുമാര്‍

ഫൊക്കാന ഒന്നേയുള്ളൂ; ജോര്‍ജി വര്‍ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവര്‍ വിഘടന പ്രവര്‍ത്തനം നിര്‍ത്തണം: മുന്‍ പ്രസിഡന്റുമാര്‍

spot_img
spot_img

കഴിഞ്ഞ കുറെ നാളുകളായി 1983 ല്‍ സ്ഥാപിതമായ ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (എഛഗഅചഅ) യില്‍ ചില വ്യക്തികള്‍ സംഘടനയുടെ യശ്ശസിനു കളങ്കം ചാര്‍ത്തി പ്രചാരണം നടത്തുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു.

1983 മുതല്‍ 2018 വാരെ 18 കണ്‍വെന്‍ഷനുകള്‍ നടത്തി അതാതു കാലയളവിലെ പ്രസിഡന്റുമാര്‍ പുതിയ ഭാരവാഹികള്‍ക് ഉത്തരവാദിത്തങ്ങള്‍ കൈമാറിയിട്ടുള്ളത് ഏവര്‍കും അറിവുള്ള കാര്യമാണ്.

19 മത് കണ്‍വെന്‍ഷന്‍ 2018 20 ലെ പ്രസിഡണ്ട് മാധവന്‍ നായര്‍ ന്യൂ ജേഴ്‌സിയിലെ ബാലിസ് അറ്റ്‌ലാന്റിക്കില്‍ വെച്ച് നടത്താന്‍ നിശ്ചയിക്കുകയും എന്നാല്‍ കോവിഡ് മഹാമാരി കാരണം നടക്കാതെ പോയിട്ടുള്ളതും ആകുന്നു.

എന്നാല്‍ ഫൊക്കാന ഭരണഘടന അനുസരിച്ച് കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ 2020- 2022 ലെ തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുകയും പ്രസിഡണ്ട് മാധവന്‍ നായര്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ ജോര്‍ജി വര്ഗീസ് പ്രസിഡണ്ട് ആയി നയിക്കുന്ന ടീം നു കേരളാ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ കൈമാറിയ വിവരം പൊതു സമൂഹത്തിനു അറിവുള്ളതാണ്.

എന്നാല്‍ ചാര്‍ജ് കൈമാറിയ ശേഷവും സംഘടന പിന്‍ബലം ഇല്ലാതെ ചില വ്യക്തികള്‍ ഫൊക്കാനയുടെ പേരില്‍ പ്രസ്താവന ഇറക്കുകയും, ഇല്ലാത്ത അധികാരം ഉണ്ടെന്നു നടിച്ച് സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്.

ഇവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറി മാതൃസംഘടനയുമായി സഹകരിച്ചു മുന്നോട്ടു പോകണമെന്ന് അഭ്യര്ത്ഥിക്കുന്നു. ഏതെങ്കിലും മീറ്റിംഗുകള്‍ നടത്തുവാനോ ഭാരവാഹികളെ നിശ്ചയിക്കുവാനോ ഇവര്‍ക് അധികാരമില്ല എന്ന കാര്യവും പ്രത്യേകം ഓര്‍മപ്പെടുത്തുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments