ബ്രാംപ്ടന്‍: ലോക മലയാളികളുടെ മനസില്‍ ആവേശത്തിര ഇളക്കി പതിനൊന്നാമത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഈ വരുന്ന ഓഗസ്റ്റ് 21 നു കാനഡായിലെ ബ്രാംപ്ടനിലുള്ള Professors Lake ല്‍ വെച്ചു കോവിഡ് മാനദന്ധങ്ങളും ഔദ്യോഗിക നിര്‍ദേശങ്ങളും അനുസരിച്ചു നടത്തപ്പെടാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി സമാജം പിആര്‍ ഒ സഞ്ജയ് മോഹന്‍, ന്യൂസ് ടീം അംഗമായ മുരളീ പണിക്കര്‍ എന്നിവര്‍ അറിയിച്ചു
കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടന്‍ നഗരത്തിനെ ഉത്സവലഹരിയി ലാഴ്ത്തിയിരിക്കയാണെന്ന് .ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്‍മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ ഈ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയെന്ന് ന്യൂസ് ടീം അംഗങളായ ,ടി വി എസ് തോമസ്, ജിതിന്‍ പുത്തന്‍ വീട്ടില്‍ ,അരുണ്‍ ഓലേടത്ത് എന്നിവര്‍ അറിയിച്ചു .
പ്രവാസി ലോകത്ത് നടന്നു വരുന്ന ഏറ്റവും വലിയ ജലോത്സവമായ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ അവസാന വട്ട ഒരുക്കങ്ങലൂടെ ഭാഗമായി നടത്തപ്പെടുന്ന വേര്‍ച്വല്‍ ഫ്‌ലാഗ് ഓഫ് ജൂലൈ 31 ശനിയാഴ്ച 9:30 AM EST ഇന്‍ഡ്യന്‍ സമയം വൈകീട്ട് എഴുമണിക്ക് നടത്തപ്പെടുന്നു.
ലോകമലയാളികളുടെ അഭിമാനമായ പ്രമുഖവ്യവസായി പത്മശ്രീ എം എ യൂസഫലി ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുന്ന യോഗത്തില്‍ കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങ് ഉത്ഘാടനം നിര്‍വഹിക്കുന്നു.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അപൂര്‍വ്വാ ശ്രീവാസ്തവ, ബ്രംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍, സോണിയ സിദ്ദു എം പി, കമല്‍ ഖേര എം പി, എ എം അരീഫ് എം പി , ഒന്‍റാരിയൊ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡെന്‍റ് സര്‍ക്കരിയ , മന്ത്രി അമര്‍ ജോത് സന്ധു , നോര്‍ക റൂട്ട്‌സ് വൈസ് ചെയര്‍ കെ വരദരാജന്‍ , പ്രമുഖ വ്യവസായി ഗോകുലന്‍ ഗോപാലന്‍ തുടങ്ങിയവര്‍ സൂം വഴിയായുള്ള ഈ യോഗത്തില്‍ പങ്കെടുക്കുമെന്നു സമാജം സമാജം ജെനറല്‍ സെക്രട്ടറി ലത മേനോന്‍,സെക്രട്ടറി യോഗേഷ് ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു.
മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ പൂര്‍ണ്ണമായും മത്സരങ്ങള്‍ക്കായി സമാജം ഏര്‍പ്പെടുത്തുന്ന കോവിഡ് സംബദ്ധമായ മാര്‍ഗരേഖകള്‍ പാലിക്കേണ്ടതാണെന്ന് സമാജം ഓര്‍ഗണിസിങ് സെക്രട്ടറി ബിനു ജോഷ്വാ അറിയിച്ചു. മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായര്‍ അറിയിച്ചു .
മനോജ് കരാത്തയാണ് കഴിഞ്ഞ പത്തു വര്‍ഷമായി ഈ വള്ളംകളിയുടെ മുഖ്യ സ്‌പോണ്‍സര്‍. ഈ വര്‍ഷത്തെ വള്ളംകളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്കിയ എല്ലാവരെയും അഭിനന്ദിക്കുന്നതായി ട്രഷറര്‍ ജോസഫ് പുന്നശ്ശേരി ഫൈനാന്‍സ് കമ്മറ്റി കോര്‍ഡിനേറ്റര്‍ ഷിബു ചെറിയാന്‍ എന്നിവര്‍ അറിയിച്ചു
കോവിഡ് എന്നമഹാമാരി ലോകത്തെ മരവിപ്പിച്ചു നിറുത്തിയപ്പോള്‍ പ്രവാസലോകത്തെ മനുഷ്യമനസില്‍ ആശയും ആവേശയുമായി മാറിയിരിക്കയാണ് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി.
മഹാമാരി മനുഷ്യജീവിതത്തെ കീഴടക്കിയ ശേഷം നടത്തപ്പെടാന്‍ പോകുന്ന ആദ്യ വള്ളംകളി എന്ന വിശേഷണവും ഇപ്പോള്‍ ബ്രാംപ്ടന്‍ ബോട്ട് റേസ് എന്ന ഈ വള്ളംകളിക്കാണെന്നും വൈസ്പ്രസിഡെന്‍റ് ഉമ്മന്‍ ജോസെഫ് ,സെക്രട്ടറി മായ റേച്ചല്‍ തോമസ്, സണ്ണി കുന്നംപ്പിള്ളി, അഖില്‍ മേനോന്‍ എന്നിവര്‍ അറിയിച്ചു.
വള്ളംകളിയുടെ ഭംഗിയായ നടത്തിപ്പിന് മേയര്‍ , മന്ത്രിമാര്‍ എം പി മാര്‍ എന്നിവര്‍ അടങ്ങിയ ഒരു കോര്‍ഡിനേഷന്‍ കമ്മറ്റി സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിനൊപ്പം നേതൃത്വം വഹിക്കുന്നുവെന്ന് സമാജം ജോയിന്‍റ് ടാഷറര്‍ സെന്‍ ഈപ്പന്‍ കമ്മറ്റി അംഗങ്ങളായ ഷീല പുതുക്കേരില്‍, ഡേവിസ് ഫെര്‍ണാണ്ടസ് എന്നിവര്‍ അറിയിച്ചു.
www.malayaleeassociation.com