Tuesday, December 24, 2024

HomeMain Storyകുടുംബത്തിലെ 5 പേരെ വെടിവച്ചുകൊന്ന യുഎസ് പൗരന് 205 വര്‍ഷം തടവുശിക്ഷ

കുടുംബത്തിലെ 5 പേരെ വെടിവച്ചുകൊന്ന യുഎസ് പൗരന് 205 വര്‍ഷം തടവുശിക്ഷ

spot_img
spot_img

ന്യൂയോര്‍ക്ക്: കുടുംബത്തിലെ 5 പേരെ വെടിവച്ചുകൊന്ന ശേഷം പൊലീസിനെ വിളിച്ചുവരുത്തി സ്വയം കീഴടങ്ങിയയാള്‍ക്ക് കോടതി 205 വര്‍ഷം തടവു വിധിച്ചു.

വിസ്‌കോന്‍സെന്‍ സംസ്ഥാനത്തെ മില്‍വോകി കൗണ്ടി സര്‍ക്യൂട്ട് കോടതിയാണു പ്രതി ക്രിസ്റ്റഫര്‍ സ്‌റ്റോക്‌സിനെ (44) ശിക്ഷിച്ചത്.

കൊലക്കുറ്റം ഓരോന്നിനും 40 വര്‍ഷം വീതവും നിയമവിരുദ്ധമായി തോക്കു കൈവശം വച്ചതിന് 5 വര്‍ഷവും ചേര്‍ത്താണിത്.

41 വയസ്സുള്ള സ്ത്രീയും 20 വയസ്സില്‍ താഴെയുള്ള 4 പേരുമാണു കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27നു സ്‌റ്റോക്‌സിന്റെ വെടിയേറ്റു മരിച്ചത്. കൊലപാതകം കണ്ടു പേടിച്ചു കരഞ്ഞ 3 വയസ്സുകാരന്‍ പേരക്കുട്ടിയെ മാത്രം വിട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments