Saturday, December 21, 2024

HomeNerkazhcha Specialകൃത്രിമ ഗർഭപാത്രത്തിൽ കുഞ്ഞുങ്ങൾ ജനിക്കുന്ന കാലം വരുന്നു

കൃത്രിമ ഗർഭപാത്രത്തിൽ കുഞ്ഞുങ്ങൾ ജനിക്കുന്ന കാലം വരുന്നു

spot_img
spot_img

കൃത്രിമ ഗർഭപാത്രത്തിൽ മനുഷ്യ കുഞ്ഞുങ്ങൾ ജനിക്കുന്ന കാലം വിദൂരമല്ലന്ന് കണ്ടെത്തലുകൾ . സയൻസ് ഫിക്ഷനിൽ കണ്ടത് യാഥാർഥ്യമാകുന്ന നാളുകളാണ് വരാനിരിക്കുന്നത്, ഗർഭപാത്രത്തിലല്ലാതെ ലബോറട്ടറിയിൽ മനുഷ്യകുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന കാലം . അച്ഛന്റെയും അമ്മയുടെയും ബീജങ്ങൾ സംയോജിപ്പിച്ച് ലബോറട്ടറിയിലെ പ്രത്യേക അറയിൽ നിഷേപിച്ച് വളർത്തുന്നു. ഭ്രൂണത്തിന്റെ ഓരോ ഘട്ടത്തിലെ വളർച്ചയും രേഖപ്പെടുത്താൻ സംവിധാനമുണ്ടാകും , കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടവും മാതാപിതാക്കൾക്ക് അവരുടെ മൊബൈലിൽ കാണാനും പറ്റും. ഇങ്ങനെ ജനിക്കുന്ന കുട്ടികൾ അതീവ ബുദ്ധിമാൻമാരും അരോഗ ദൃഡ്ഡഗാത്രരും ആയിരിക്കും.


ബയോടെക്‌നോളജിസ്റ്റും ചലച്ചിത്ര നിർമ്മാതാവുമായ ഹാഷിം അൽ-ഗൈലി പങ്ക് വെച്ച വീഡിയോയിൽ, ലോകത്തെ ആദ്യത്തെ കൃത്രിമ ഗർഭാശയ സൗകര്യമായ എക്‌ടോലൈഫിനെകുറിച്ച് വിശദീകരിക്കുന്നു . ഭാവി മാതാപിതാക്കൾക്ക് സ്വാഭാവിക പ്രസവത്തിന് സുരക്ഷിതമായൊരു ബദൽ ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നു , പ്രസവവുമായി ബന്ധപ്പെട്ട മാരകമായ സങ്കീർണതകൾ ഇല്ലാതാക്കുന്നു. ക്യാൻസർ മൂലവും മറ്റും രോഗാവസ്ഥയിലാകുന്നവർക്കും കൃത്രിമ ഗർഭാശയങ്ങൾ ആശ്വാസമാകും .

ഒരു കുഞ്ഞ് പൂർണ്ണവളർച്ചയിലെത്തിയാൽ വീഡിയോ അനുസരിച്ച്, ജനന പ്രക്രിയ നടക്കാൻ ഒരു ബട്ടൺ അമർത്തുകയേ വേണ്ടൂ. ലോകത്തെ തന്നെ ജനനനിരക്കിൽ ഗണ്യമായ കുറവുണ്ടാവുന്ന സാഹചര്യത്തിൽ കൃത്രിമ ഗര്ഭാശയങ്ങൾ സജ്ജമായ ലബോറട്ടറികൾ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നുറപ്പ് .
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 300,000-ത്തോളം സ്ത്രീകൾ ഗർഭധാരണ സങ്കീർണതകൾ മൂലം മരിക്കുന്നുണ്ട് , ഈ സങ്കീര്ണതകൾക്കൊക്കെ ഒരു പരിഹാരമാവുംഎക്ടോ ലൈഫിലൂടെ സാധ്യമാവുക

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments