Sunday, December 22, 2024

HomeAmericaമദ്യലഹരിയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മൂന്നു കുട്ടികളും മാതാവും കൊല്ലപ്പെട്ടു; പ്രതിക്ക് 4 ജീവപര്യന്തം

മദ്യലഹരിയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മൂന്നു കുട്ടികളും മാതാവും കൊല്ലപ്പെട്ടു; പ്രതിക്ക് 4 ജീവപര്യന്തം

spot_img
spot_img

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍ : മാര്‍ച്ച് മാസം 14ന് ലോംഗ് വ്യൂവില്‍ നിന്നും ഹൂസ്റ്റണിലേക്കുള്ള യാത്രയില്‍ 37 വയസ്സുള്ള ഡാനിയല്‍ കാനഡ ഓടിച്ചിരുന്ന വാഹനം 28 വയസ്സുള്ള യുവതിയും, അവരുടെ അഞ്ചും, രണ്ടും വയസ്സും, ഏഴു മാസവുമുള്ള മൂന്നു കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചു. തുടര്‍ന്ന് വാഹനത്തിന്  തീപിടിക്കുകയും യുവതിയും മൂന്നു കുട്ടികളും സംഭവസ്ഥലത്തുവെച്ചു തന്നെ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതിക്ക് നാല് ജീവപര്യന്തം ആണ് ശിക്ഷ വിധിച്ചത്. 

ലീഗല്‍  ലിമിറ്റിനേക്കാള്‍ രണ്ടിരട്ടി ആല്‍ക്കഹോളിന്റെ അംശം ഡാനിയേലിന്റെ  രക്തത്തില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല നൂറ് മൈല്‍ വേഗതയിലാണ് ഇയാള്‍ കാറോടിച്ചിരുന്നത് എന്നും കണ്ടെത്തി. 
ചെറിയ പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു. 

ഭാവി വാഗ്ദാനങ്ങളായ മൂന്നു കുട്ടികളുടെയും, അവരുടെ മാതാവിന്റെയും വിലപ്പെട്ട ജീവനുകളാണ് പ്രതി കവര്‍ന്നെടുത്തത് എന്നും, യാതൊരു ദയാദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

മൂന്നാഴ്ചയാണ് കേസിന്റെ  വിചാരണ നടന്നത്. ഇയാള്‍ക്കെതിരെ 4 ഇന്‍ടോക്‌സിക്കേഷന്‍  മാന്‍സ്ലോട്ടറിനാണ്  കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ 19 നായിരുന്നു വിധി പ്രസ്താവിച്ചത്. മദ്യപിച്ച് വാഹനമോടിക്കുന്നത് വളരെ  അപകടകരമാണെന്നും ഇതിനെത്തുടര്‍ന്ന് അപകടമുണ്ടായാല്‍ ശിക്ഷയില്‍ നിന്നും മാറ്റി നിര്‍ത്താനാവില്ലെന്നും കേസ് പ്രോസിക്യൂട്ട് ചെയ്ത അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോര്‍ണി ലിന്‍  പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments