Friday, January 10, 2025

HomeNewsIndiaവിമാനത്തില്‍ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച കേസ്; പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

വിമാനത്തില്‍ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച കേസ്; പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

spot_img
spot_img

ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തില്‍ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച കേസില്‍ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

വ്യാജ മേല്‍വിലാസമാണ് പ്രതി പൊലീസിന് നല്‍കിയത്. മുംബൈയില്‍ ബന്ധു വാടകയ്ക്ക് താമസിക്കുന്ന വിലാസമാണ് സ്വന്തം മേല്‍വിലാസമായി പ്രതി നല്‍കിയത്. എന്നാല്‍ ഇയാള്‍ താമസിക്കുന്നത് ലക്നൌവിലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

നാല് വിമാന ജീവനക്കാരുടെ മൊഴിയെടുത്തു. കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

തനിക്ക് നേരെ അതിക്രമം ഉണ്ടായശേഷം സീറ്റ് മാറ്റികിട്ടാന്‍ അരമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നെന്ന് പരാതിക്കാരി പറഞ്ഞു.

എയര്‍ ഇന്ത്യയിലെ നാല് ജീവനക്കാരുടെ മൊഴിയെടുത്തു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യക്കും പൈലറ്റിനും വിമാനത്തിലെ മറ്റ് ജീവനക്കാര്‍ക്കും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments