നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്തി. കഴിഞ്ഞ വര്‍ഷം 5.25 ലക്ഷം കോടി ചെലവഴിച്ച സ്ഥാനത്ത് ഈ വര്‍ഷം 5.94 ലക്ഷം കോടി ചെലവഴിക്കും. ഏകദേശം 12.95 ശതമാനം കൂടുതല്‍ തുകയാണ് വകയിരുത്തിയത്.
ആയുധങ്ങള്‍, വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, മറ്റ് സൈനികോപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ 1.62 ലക്ഷം കോടി പ്രത്യേകം നീക്കിവെച്ചുകഴിഞ്ഞതായും നിര്‍മ്മല സീതാരാമന് പറഞ്ഞു. തീവ്രവാദഭീഷണി, അതിര്‍ത്തിയില്‍ ചൈന-പാകിസ്ഥാന് ഭാഗങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ എന്നിവ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്.
അഗ്നിവീരര്‍ക്കുള്ള വരുമാനത്തിന് നികുതിയിളവും പ്രഖ്യാപിച്ചിട്ടുണ്ട്.